ഓടുന്ന വാഹനത്തിൽ കൂട്ടബലാത്സംഗം; പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് തീരും; തെളിവെടുപ്പ് പൂര്‍ത്തിയാക്കി പോലീസ്; വക്കാലത്ത് ഇല്ലാതെ പ്രതിഭാഗം അഭിഭാഷകനോട് കയർത്ത അഡ്വ ആളൂരിനോട് വിശദീകരണം തേടി ബാർ കൗൺസിൽ

കൊച്ചിയില്‍ 19 കാരിയായ മോഡലിനെ ഓടുന്ന വാഹനത്തിൽ വെച്ച് കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പ്രതികളുടെ തെളിവെടുപ്പും ചോദ്യം ചെയ്യൽ പൂര്‍ത്തിയായി പോലീസ് പറഞ്ഞു. .അഞ്ച് ദിവസത്തേക്കാണ് നാല് പ്രതികളെയും കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നത്. ആക്രമിക്കപെട്ട യുവതിയുടെ സുഹൃത്തും പീഡനത്തിന് ഒത്താശ ചെയ്തെന്ന് കരുതുന്ന ഡിംപിള്‍ ലാംമ്പ എന്ന ഡോളി ,കൊടുങ്ങല്ലൂര്‍ സ്വദേശികളായ നിധിൻ , സുധീപ് , വിവേക് എന്നിവരാണ് പ്രതികൾ.
അതിനിടെ കൂട്ട ബലാത്സംഗ കേസിൽ വക്കാലത്ത് ഇല്ലാതെ പ്രമുഖ ക്രിമിനൽ അഭിഭാഷകൻ അഡ്വ ആളൂർ പ്രതി ഡിംപിളിന് വേണ്ടി ഹാജരായിരുന്നു. കോടതി മുറിയിൽ വച്ച് അഡ്വ ആളൂർ പ്രതിഭാഗം അഭിഭാഷകനോട് കയർത്ത് സംസാരിക്കുകയും ചെയ്തിരുന്നു. ഇതിനെ പറ്റി ആളൂരിനോട് ബാർ കൗൺസിൽ വിശദീകരണം തേടിയിരിക്കുകയാണ്.എന്തെങ്കിലും കാരണം ബോധിപ്പിക്കാനുണ്ടെങ്കിൽ രണ്ട് ആഴ്ചയ്ക്കകം രേഖാമൂലം അറിയിക്കാനാണ് നിർദേശം. ആളൂരിനെക്കൂടാതെ അഞ്ച് അഭിഭാഷകരിൽ നിന്ന് കൂടി ബാർ കൗൺസിൽ വിശദീകരണം തേടിയിട്ടുണ്ട്.
കേസിലെ നാലാം പ്രതിയായ ഡിംപിള്‍ ലാംമ്പ എന്ന ഡോളിക്ക് വേണ്ടി രണ്ട് അഭിഭാഷകരാണ് കോടതിയില്‍ ഹാജരായത്. അഡ്വക്കേറ്റ് ബിഎ ആളൂരും അഡ്വക്കേറ്റ് അഫ്‌സലുമാണ് ഒരേ പ്രതിക്ക് വേണ്ടി ഹാജരായത്. ഇതോടെ കോടതി നടപടികളും ആശയക്കുഴപ്പത്തിലായി. വാദം തുടങ്ങവേ രണ്ട് അഭിഭാഷകര്‍ക്കുമിടയില്‍ വാക്കേറ്റമുണ്ടായി. അഫ്‌സലിനോട് കോടതിയില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആളൂര്‍ ആവശ്യപ്പെട്ടു. പിന്നാലെ മജിസ്‌ട്രേറ്റ് തര്‍ക്കത്തില്‍ ഇടപെട്ടു. ബഹളം വെയ്ക്കാന്‍ ഇത് ചന്തയല്ലെന്ന് കോടതി ഇരുവരേയും താക്കീതും ചെയ്തു. ആരെയാണ് വക്കാലത്ത് ഏല്‍പ്പിച്ചത് എന്ന് ഡിമ്പിളിനോട് കോടതി അന്വേഷിച്ചു. തന്റെ വക്കീല്‍ അഫ്‌സലാണെന്ന് പ്രതി വ്യക്തമാക്കിയതോടെ ആളൂര്‍ കോടതി വിട്ട് പോവുകയായിരുന്നു.
https://www.facebook.com/Malayalivartha
























