Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ഗ്രീഷ്മ വരുംമുമ്പേ.... സ്ലോ പോയിസണ്‍ നല്‍കി കൊല്ലാന്‍ ശ്രമമെന്ന് സരിത; ഭക്ഷണത്തില്‍ പല തവണയായി രാസവസ്തു ചേര്‍ത്തു കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന സരിതയുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു; മുന്‍ ഡ്രൈവര്‍ വിനു കുമാറിനെ പ്രതിയാക്കി കേസ്

26 NOVEMBER 2022 09:18 AM IST
മലയാളി വാര്‍ത്ത

ജ്യൂസിലും കഷായത്തിലും വിഷം കലര്‍ത്തി യുവാവിനെ കൊന്ന വാര്‍ത്ത ഇപ്പോഴും അണഞ്ഞിട്ടില്ല. പാറശാല ഗ്രീഷ്മയുടെ സ്ലോ പോയിസണ്‍ കഥ നാട്ടില്‍ നിന്നും മായും മുമ്പേ സമാന സംഭവവുമായി സോളര്‍ കേസ് പ്രതി സരിത എസ് നായരും. സരിത എസ്. നായരെ ഭക്ഷണത്തില്‍ പല തവണയായി രാസവസ്തു ചേര്‍ത്തു കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മുന്‍ ഡ്രൈവര്‍ വിനു കുമാറിനെ പ്രതിയാക്കിയാണു കേസ്. 4 മാസത്തെ പ്രാഥമിക അന്വേഷണത്തിനു ശേഷമാണു കേസെടുത്തത്. പരാതിക്കാരിയെ കൊലപ്പെടുത്തി സാമ്പത്തിക ലാഭം ഉണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ വിനു കുമാര്‍ സരിത നല്‍കിയ പീഡന പരാതിയിലെ പ്രതികളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയതായി എഫ്‌ഐആറില്‍ പറയുന്നു.

വിനുകുമാറിനെ ഒന്നാം പ്രതിയാക്കിയും കണ്ടാലറിയാവുന്നവരെ രണ്ടാം പ്രതിയാക്കിയുമാണ് കേസ്. രാസവസ്തു പ്രയോഗത്തില്‍ സരിതയുടെ ഇടതു കണ്ണിന്റെ കാഴ്ച കുറയുകയും ഇടതുകാലിന് സ്വാധീനക്കുറവ് ഉണ്ടാവുകയും ചെയ്തു. ചികിത്സ തുടരുകയാണ്. സരിതയെ അപായപ്പെടുത്തി സാമ്പത്തിക ലാഭം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ പരാതിക്കാരി വാദിയായ മറ്റൊരു കേസിലെ പ്രതികളുമായി വിനുകുമാര്‍ ഗൂഢാലോചന നടത്തിയതായാണ് എഫ്.ഐ.ആര്‍.

രോഗബാധിതയായി ചികിത്സ തേടിയപ്പോഴാണ് രാസപ്രയോഗം അറിഞ്ഞത്. രക്തത്തില്‍ അമിത അളവില്‍ ആഴ്‌സനിക്, മെര്‍ക്കുറി, ലെഡ് എന്നിവയുടെ സാന്നിദ്ധ്യം കണ്ടെത്തി. 2018 മുതല്‍ ശാരീരിക ബുദ്ധിമുട്ടുകളുണ്ടായപ്പോള്‍ വിഷപ്രയോഗം സംശയിച്ചിരുന്നെങ്കിലും ആളെ മനസിലായില്ല. എന്നാല്‍ 2022 ജനുവരി 3ന് കരമനയിലെ ഒരു ജൂസ് കടയില്‍ വച്ചാണ് വിനുകുമാറാണ് രാസവസ്തു കലര്‍ത്തിയതെന്ന് മനസിലായത്.

2014 മുതല്‍ സരിതയുടെ ഡ്രൈവറായിരുന്നു വിനു. തുടന്ന് ഡോക്ടര്‍മാരുടെ അഭിപ്രായവും മെഡിക്കല്‍ പരിശോധനാ ഫലവും കിട്ടിയ ശേഷമാണ് ക്രൈംബ്രാഞ്ചിന് പരാതി നല്‍കിയതെന്നും സരിത പറഞ്ഞു. വിനുകുമാറിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. സരിതയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരില്‍ നിന്ന് വിവരം തേടിയിട്ടുണ്ട്. ശാസ്ത്രീയ പരിശോധന ആവശ്യമായതിനാല്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും. വിനുകുമാറിന്റെ ഫോണ്‍ രേഖകള്‍ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.

മരണം വരെ സംഭവിക്കാവുന്ന തരത്തില്‍ ഭക്ഷണത്തില്‍ രാസപദാര്‍ഥങ്ങള്‍ കലര്‍ത്തി നല്‍കി. കൊലപാതക ശ്രമം, വഞ്ചന, ഗൂഢാലോചന, സംഘടിത ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്.

2018 മുതല്‍ കൊല്ലാന്‍ ശ്രമം ആരംഭിച്ചതായി സരിത പറയുന്നു. ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ടപ്പോള്‍ വിഷവസ്തുവിന്റെ സാന്നിധ്യം സംശയിച്ചിരുന്നു. എന്നാല്‍ ആരാണെന്നു തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ പരാതി നല്‍കിയില്ല. 2022 ജനുവരി മൂന്നിനു യാത്രയ്ക്കിടെ കരമനയിലെ ഒരു ജൂസ് കടയില്‍ വച്ചാണു വിനു കുമാറാണു രാസവസ്തു കലര്‍ത്തിയതെന്നു മനസ്സിലായത്. ജൂസ് കുടിക്കാതെ കളഞ്ഞു. കുടിച്ച ഗ്ലാസ് എവിടെയെന്നു ചോദിച്ചു വിനു കുമാര്‍ ബഹളമുണ്ടാക്കിയപ്പോള്‍ പിറ്റേന്നു മുതല്‍ ജോലിക്കു വരേണ്ടെന്നു പറഞ്ഞു. ഡോക്ടര്‍മാരുടെ അഭിപ്രായവും മെഡിക്കല്‍ പരിശോധനാഫലവും കിട്ടിയ ശേഷമാണു ക്രൈംബ്രാഞ്ചിനു പരാതി നല്‍കിയതെന്ന് സരിത പറഞ്ഞു.

ക്രൈംബ്രാഞ്ച് വിനു കുമാറിന്റെ വീട്ടില്‍ പരിശോധന നടത്തി ഫോണ്‍ രേഖകള്‍ ശേഖരിച്ചു. രാസവസ്തു കഴിച്ചതിനെ തുടര്‍ന്നു ഇടതു കണ്ണിന്റെ കാഴ്ച കുറഞ്ഞതായി സരിത പറയുന്നു. ഇടതു കാലിനും സ്വാധീനക്കുറവുണ്ടായി. നിലവില്‍ വെല്ലൂരിലും തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണെന്നു സരിത പറഞ്ഞു. സരിത മുന്‍പ് നല്‍കിയ പരാതിയില്‍പ്പെട്ട ആളുകളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പരാതിയിലുണ്ട്.

2014 സെപ്റ്റംബര്‍ ഒന്നുമുതല്‍ വിനു കുമാര്‍ സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് സരിതയെ കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്ന് പരാതിയിലുണ്ട്. അന്നുമുതല്‍ ഇയാള്‍ സരിതയുടെ ഡ്രൈവറായി ജോലി നോക്കി വന്നിരുന്നു. സരിത നല്‍കിയ പരാതിയിലെ പല പ്രതികളുമായും ചേര്‍ന്ന് ഗൂഢാലോചന നടത്തിയ ശേഷമാണ് ഡ്രൈവര്‍ ജോലിക്ക് ശ്രമിച്ചത്. തുടര്‍ന്ന് പലപ്പോഴായി സരിതയ്ക്ക് ഭക്ഷണത്തിലും ജ്യൂസിലും വിഷപദാര്‍ഥം കലര്‍ത്തി നല്‍കി. ഇതുവഴി വിനു കുമാര്‍ വലിയ തോതില്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയതായി എഫ്.ഐ.ആറിലുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (2 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (2 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (3 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (3 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (3 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (4 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (4 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (4 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (4 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (4 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (4 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (7 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (8 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (9 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (9 hours ago)

Malayali Vartha Recommends