Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...


എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...


ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...


കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...


മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ..കുടുംബമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയ്ക്കാണ് ഓഫർ..ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..

അപ്പടിയാ കാര്യങ്ങളല്ലേ... ഗവര്‍ണര്‍ക്കെതിരെ രാജ്ഭവന്‍ സമരം നടത്തിയ 7 ഉദ്യോഗസ്ഥര്‍ക്ക് നോട്ടിസ്; കേരള സര്‍വകലാശാല ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം; ബിജെപിയുടെ പരാതിയില്‍ ചീഫ് സെക്രട്ടറി നോട്ടീസയച്ചു; രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയാല്‍ സര്‍വീസില്‍ നിന്നു പിരിച്ചുവിടാനും വ്യവസ്ഥ

26 NOVEMBER 2022 10:01 AM IST
മലയാളി വാര്‍ത്ത

ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രിയോ മന്ത്രിമാരോ സമരം നടത്താത്തതിന്റെ രഹസ്യം എല്ലാമറിയുന്ന ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മനസിലായില്ല. രാജ്ഭവന്‍ വളയല്‍ സമരത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ കൈകാലിട്ടടിക്കുകയാണ്. നിലവില്‍ 7 പേരെ മാത്രമാണ് തിരിച്ചറിഞ്ഞതെങ്കിലും കൂടുതല്‍ പേര്‍ വരും.

ഈ വിഷയത്തില്‍ ശക്തമായ നടപടി സ്വീകരിച്ചാല്‍ ഉദ്യോഗസ്ഥരെ പിരിച്ചു വിടും. എല്‍ഡിഎഫ് സംഘടിപ്പിച്ച രാജ്ഭവന്‍ വളയല്‍ സമരത്തില്‍ പങ്കെടുത്ത സെക്രട്ടേറിയറ്റിലെ 7 ഉദ്യോഗസ്ഥര്‍ക്കു കാരണം കാണിക്കല്‍ നോട്ടിസ് നല്‍കാന്‍ ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു. സെക്രട്ടേറിയറ്റിലെ സിപിഎം അനുകൂല സംഘടനയുടെ 7 നേതാക്കള്‍ മാര്‍ച്ചില്‍ പങ്കെടുത്തു എന്നാണ് ബിജെപി നല്‍കിയ പരാതിയിലുള്ളത്. ഇതില്‍ 2 പേര്‍ അഡീഷനല്‍ സെക്രട്ടറിമാരാണ്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടം ലംഘിച്ച് രാഷ്ട്രീയ പരിപാടിയില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച നടപടി അറിയിക്കണമെന്നു ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

അഡിഷനല്‍ സെക്രട്ടറിമാരായ പി. ഹണി, ഷൈനി, സെക്ഷന്‍ ഓഫിസര്‍മാരായ ജി. ശിവകുമാര്‍, ഇ. നാസര്‍, കെ.എന്‍.അശോക് കുമാര്‍, ഐ.കവിത, ഓഫിസ് അറ്റന്‍ഡന്റ് കല്ലുവിള അജിത് എന്നിവര്‍ക്കെതിരെയാണ് പരാതി. ഗവര്‍ണര്‍ക്കു നല്‍കുന്നതിനു മുന്‍പ് ബിജെപി നേതാക്കള്‍ ചീഫ് സെക്രട്ടറിക്കും പരാതി കൊടുത്തിരുന്നു. ഇതു സംബന്ധിച്ച് എന്തു നടപടി സ്വീകരിച്ചു എന്നാണ് രാജ്ഭവന്‍ ആരാഞ്ഞത്.

രാജ്ഭവന്റെ കത്ത് ലഭിച്ചതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്കു കാരണം കാണിക്കല്‍ നോട്ടിസ് നല്‍കാന്‍ ചീഫ് സെക്രട്ടറി വി.പി.ജോയ് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതനുസരിച്ച് പൊതുഭരണ, ധന സെക്രട്ടറിമാര്‍ ഇവര്‍ക്കു കാരണം കാണിക്കല്‍ നോട്ടിസ് നല്‍കും. വിശദീകരണം ലഭിച്ച ശേഷം സ്വീകരിച്ച നടപടി സംബന്ധിച്ച റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിക്കു നല്‍കും. ഇതു ക്രോഡീകരിച്ച് രാജ്ഭവനെ ചീഫ് സെക്രട്ടറി അറിയിക്കും.

കേരള സര്‍വകലാശാലയിലെ ഉദ്യോഗസ്ഥരും സമരത്തില്‍ പങ്കെടുത്തുവെന്ന പരാതി രാജ്ഭവന്‍ വിലയിരുത്തി വരികയാണ്. ഈ മാസം 15ന് നടന്ന സമരത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുത്തതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് ആരോപണം ഉന്നയിച്ചത്. തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ പേരും അവര്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്ന വിഡിയോയും ചിത്രങ്ങളും ഉള്‍പ്പെടെ ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് പരാതി നല്‍കി.

രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കോഡ് ഓഫ് കോണ്ടക്ട് റൂള്‍സ്, ക്ലാസിഫിക്കേഷന്‍ കണ്‍ട്രോള്‍ ആന്‍ഡ് അപ്പീല്‍ റൂള്‍സ് എന്നിവ അനുസരിച്ച് സര്‍വീസില്‍ നിന്നു പിരിച്ചുവിടാം. ഇന്‍ക്രിമെന്റ് തടയുന്ന പോലെയുള്ള നടപടികളും എടുക്കാം. മുന്‍പ് സമാന കുറ്റം ചെയ്തതിന് പല ഉദ്യോഗസ്ഥരെയും പിരിച്ചു വിട്ടിട്ടുണ്ട്. സംസ്ഥാനത്തിന്റെ തലവനായ ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ സമരം ചെയ്യുന്നതു ഗുരുതര കുറ്റകൃത്യമായാണ് കണക്കാക്കുന്നത്. സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെങ്കില്‍ കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. എന്നാല്‍ ഗവര്‍ണര്‍ എസ്എഫ്‌ഐക്കാരോട് ക്ഷമിച്ച പോലെ ക്ഷമിച്ചാല്‍ പ്രശ്‌നം തീരും.

അതേസമയം സാങ്കേതിക സര്‍വകലാശാല വിസിയുടെ താല്‍ക്കാലിക ചുമതല നല്‍കാന്‍ ഡോ. സിസ തോമസിനെ കണ്ടെത്തിയത് എങ്ങനെയാണെന്നു ഹൈക്കോടതി ചാന്‍സലറോട് ആരാഞ്ഞു. സിസയുടെ കാര്യത്തില്‍ ശുപാര്‍ശയോ കൂടിയാലോചനയോ ഉണ്ടായോ എന്നതുള്‍പ്പെടെ നിര്‍ണായക ചോദ്യങ്ങളാണു കോടതി ഉന്നയിച്ചത്. സംസ്ഥാനത്തെ 2 അധികാര കേന്ദ്രങ്ങള്‍ പരസ്പരം പോരടിക്കുന്നതു ദുഃഖകരവും ദൗര്‍ഭാഗ്യകരവുമാണെന്നു കോടതി പറഞ്ഞു.

ഒരു ദിവസത്തേക്കു പോലും വിസി ആകുന്ന വ്യക്തിക്കു മതിയായ യോഗ്യത ഉണ്ടാകണമെന്നു ഹൈക്കോടതി. ഒരു ദിവസം ഇരുന്നാലും 5 വര്‍ഷം ഇരുന്നാലും വിസി ഒപ്പിടുന്ന സര്‍ട്ടിഫിക്കറ്റിലാണു വിദ്യാര്‍ഥികളുടെ ഭാവി. സര്‍വകലാശാല എന്നാല്‍ വിദ്യാര്‍ഥികളാണ്. നിയമ പ്രശ്‌നങ്ങള്‍ പറഞ്ഞ് തര്‍ക്കിക്കുമ്പോള്‍ അവരെ മറക്കരുത് എന്നും കോടതി പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം  (15 minutes ago)

കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി  (25 minutes ago)

ലോക പുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി കെ സി വേണുഗോപാലിന്റെ പുസ്തകം  (3 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും  (3 hours ago)

കളിക്കുന്നതിനിടെ കലത്തില്‍ കുടുങ്ങിപ്പോയ നാല് വയസുകാരന് രക്ഷകരായി ഫയര്‍ ഫോഴ്‌സ്  (3 hours ago)

പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി  (3 hours ago)

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം  (4 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി  (4 hours ago)

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം: സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം...  (5 hours ago)

കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...  (5 hours ago)

ജിതിൻ കെ ജോസും ജയസൂര്യയും ഒന്നിക്കുന്നു; ഫാന്റസി, ത്രില്ലർ ജോണറിൽ മായൻ ആരംഭിച്ചു!!!  (5 hours ago)

ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകരുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി  (5 hours ago)

ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് മുന്‍ വീട്ടുജോലിക്കാരന്‍  (5 hours ago)

എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...  (6 hours ago)

ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...  (6 hours ago)

Malayali Vartha Recommends