Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

വീട്ടില്‍ വൈദ്യുതോപകരണങ്ങളും സ്വിച്ച് ബോര്‍ഡുകളുമെല്ലാം നശിക്കുന്നു; നശിക്കുന്നതിന് മുമ്പ് വാട്‌സാപ്പില്‍ സന്ദേശം; തൊട്ടുപിന്നാലെ അവ കേടാകുന്നു; ഏഴ് മാസം വീട്ടുക്കാരെ നെട്ടോട്ടമോടിച്ചത് എട്ടാം ക്ലാസ്സുകാരൻ

26 NOVEMBER 2022 10:56 AM IST
മലയാളി വാര്‍ത്ത

വാട്‌സാപ്പിൽ മെസ്സേജ് വരുന്നതനുസരിച്ച് വീട്ടിൽ കാര്യങ്ങൾ സംഭവിക്കുന്നുവെന്ന വിചിത്ര പരാതിയുമായി ഒരു കുടുംബം രംഗത്ത്‌വന്നിരുന്നു . ഈ കേസിൽ പോലീസ് നിർണായക കണ്ടെത്തലുകൾ നടത്തിയിരിക്കുകയാണ്. നെല്ലിക്കുന്നം കാക്കത്താനത്തുള്ള വീട്ടിലെ ഈ മായാജാലങ്ങൾക്ക് പിന്നിൽ എട്ടാംക്ലാസ്സുകാരനെന്നു പോലീസ് കണ്ടെത്തി. സൈബർ സെൽ, വൈദ്യുതി ബോർഡ്, ഇലക്‌ട്രോണിക്സ് വിദഗ്ധർ എന്നിവരുടെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ ഈ ദുരൂഹതകൾക്കു പിന്നിൽ വീട്ടിലെ തന്നെ കുട്ടിയാണ് വികൃതികൾ ചെയ്തതെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

വാട്‌സാപ്പിൽ വരാനിരിക്കുന്ന കാര്യം പറഞ്ഞാണ് സന്ദേശങ്ങള്‍. മെസ്സേജ് വന്ന പിന്നാലെ ആ കാര്യം സംഭവിക്കും എന്നതാണ് ശ്രദ്ധേമായ കാര്യം. നെല്ലിക്കുന്നം കാക്കത്താനത്ത് രാജവിലാസത്തിൽ രാജന്റെ വീട്ടിലാണ് ഇങ്ങനെ ഒക്കെ നടന്നത്. രാജന്റെ ജീവിത സഖി വിലാസിനിയുടെ ഫോണിൽ നിന്നാണ് മകൾ സജിതയുടെ ഫോണിലേക്ക് സന്ദേശം എത്തുന്നത്. വിലാസിനിയുടെ വാട്സാപ്പ് തന്റെ ഫോണിലെ വാട്സാപ്പുമായി ലിങ്ക് ചെയ്ത് കുട്ടിതന്നെയാണ് സന്ദേശങ്ങൾ അയച്ചിരുന്നതെന്ന് സൈബർ സെൽ കണ്ടെത്തുകയും ചെയ്തു എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇതോടെ ദുരൂഹതയുടെയും കെട്ടുകഥയുടെയും ചുരുൾ അഴിഞ്ഞ് മാറുകയായിരുന്നു.

വീട്ടുകാരെ പീഡിപ്പിക്കാൻ ചെയ്തതെന്നാണ് കുട്ടി പറഞ്ഞിരിക്കുന്നത് . മറ്റു നമ്പരുകളിലേക്ക് സന്ദേശങ്ങൾ അയയ്ക്കുക, മോട്ടോറിന്റെ സ്വിച്ച് മുൻകൂട്ടി ഓൺ ചെയ്തശേഷം ഇപ്പോൾ നിറയുമെന്നു സന്ദേശം നൽകുക, വൈദ്യുതി ഇപ്പോൾ പോകുമെന്ന സന്ദേശം നൽകിയശേഷം ബ്രേക്കറുകൾ ഓഫ് ചെയ്യുക, സ്വിച്ച് ബോർഡിൽ വയറുകൾ ഷോർട്ടാക്കിയശേഷം വൈദ്യുതോപകരണങ്ങൾ തകരാറിലാക്കുക ഇതൊക്കെയാണ് എട്ടാം ക്ലാസ്സുകാരൻ ചെയ്തു കൂട്ടിയത്, വീട്ടുകാർ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ നിറവും വീട്ടുക്കാർ സംസാരിക്കുന്നതുമൊക്ക മെസേജുകളായി എത്തിയതോടെയാണ് എല്ലാവരും പേടിച്ചത് . ചാത്തൻ സേവയെന്നും തങ്ങളെ അപായപ്പെടുത്താനുള്ള നീക്കമെന്നുമെല്ലാം ആൾക്കാർ പേടിച്ചു.

സാമൂഹിക മാധ്യമങ്ങളിൽ രാജവിലാസത്തിലെ ഈ കാര്യങ്ങൾ വൈറലായി മാറുകയും ചെയ്തു . വീട്ടിലെ 11 സ്വിച്ച്‌ ബോർഡുകൾ മൂന്നുതവണ പൊട്ടിത്തെറിച്ചു. മൂന്ന്‌ ടെലിവിഷൻ, രണ്ട് പമ്പിങ് മോട്ടറുകൾ, ഒരുമിക്സി എന്നിവ നശിച്ചു. ഫ്രിഡ്ജ് മൂന്നുതവണ തകരാറിലായി.വാർത്തകൾ വൈറലായതോടെ കൊട്ടാരക്കര സി.ഐ. പ്രശാന്തിന്റെ നേതൃത്വത്തിൽ അന്വേഷണ തുടങ്ങി. രണ്ടുദിവസത്തിനുള്ളിൽ ആളെ കണ്ടെത്തുകുയും ചെയ്തു. കേസെടുക്കാതെ സംഗതികൾ വീട്ടുകാരെ ബോധ്യപ്പെടുത്തി കേസ് അവസാനിപ്പിക്കാനുള്ള നീക്കമാണ് പോലീസ് നടത്തുന്നത്. 

പറഞ്ഞാൽ വിശ്വസിക്കാൻ കഴിയാത്ത ചില സംഭവങ്ങളാണ് കഴിഞ്ഞ ഏഴ് മാസമായി ഈ വീട്ടിൽ നടക്കുന്നത്. ആദ്യം സ്വിച്ച് ബോർഡുകളും പിന്നാലെ വൈദ്യുതി ഉപകരണങ്ങളും കത്തി നശിച്ചുതുടങ്ങി. ഗൃഹനാഥനായ രാജൻ ഇലക്ട്രീഷ്യൻ ആണ്. എന്നിട്ടും സ്വന്തം വീട്ടിൽ നിരന്തരമായി സ്വിച്ച് ബോർഡുകളും വൈദ്യുത ഉപകരണങ്ങളും കത്തിപ്പോകുന്നത് എന്തുകൊണ്ട് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ ഈ വീട്ടിലെ വൈദ്യുത ബോർഡുകൾ എല്ലാം ഇളക്കിയിട്ടു .

വീട്ടില്‍ വൈദ്യുതോപകരണങ്ങളും സ്വിച്ച് ബോര്‍ഡുകളുമെല്ലാം നശിച്ചുകൊണ്ടിരിക്കുന്നു. ഇത് നശിക്കുന്നതിന് മുമ്പ് വാട്‌സാപ്പില്‍ സന്ദേശം വരും. തൊട്ടുപിന്നാലെ അവ കേടാകുകയും ചെയ്യും. കഴിഞ്ഞ ഏഴ് മാസവും ഇങ്ങനെ തന്നെയാണ് സംഭവിക്കുന്നതെന്ന് വീട്ടുകാർ പറയുന്നു. മാതാവ് വിലാസിനിയുടെ ഫോണിൽ നിന്നാണ് മെസ്സേജുകൾ വരുന്നത്. ബ്രേക്കര്‍ തനിയെ ഓണാകുന്നുവെന്ന് രാജന്‍ പറയുന്നു. വീട്ടിലെ മോട്ടര്‍ തനിയെ ഓണായി ടാങ്ക് നിറയുന്നു. ഫാന്‍ ഓഫാകാന്‍ പോകുന്നു എന്ന് വാട്‌സാപ്പ് സന്ദേശം വന്നതിന് പിന്നാലെ ഓഫാകുന്നു. എന്താണ് ഇതിനെല്ലാം കാരണം എന്ന് വ്യക്തമല്ലെന്ന് രാജന്‍ പറയുന്നു.

മോട്ടോര്‍ തനിയെ ഓണായി ടാങ്ക് നിറയും. മാതാവ് വിലാസിനിയുടെ ഫോണില്‍ നിന്ന് മകള്‍ സജിതയുടെ ഫോണിലേക്കാണ് വാട്‌സാപ്പ് സന്ദേശങ്ങള്‍ എത്തുന്നത്. താനും കുഞ്ഞും കിടക്കുന്ന വേളയില്‍ ഫാനിട്ട് കാറ്റുകൊണ്ട് കിടക്കേണ്ട എന്ന് മെസ്സേജ് വന്നു, തൊട്ടുുപിന്നാലെ ഫാന്‍ ഓഫായെന്ന് സജിത പറയുന്നു. സൈബര്‍ സെല്‍ പറയുന്നത് മറ്റൊരു കാര്യമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (2 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (2 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (3 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (3 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (3 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (4 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (4 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (4 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (4 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (4 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (4 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (7 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (8 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (9 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (9 hours ago)

Malayali Vartha Recommends