Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

സർക്കാർ പ്രതിനിധിക്ക് ഡൽഹിയിൽ സുഖവാസം ; കോടികൾ മുടിക്കുന്നു

26 NOVEMBER 2022 12:20 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് വളരെ വലിയ അരക്ഷിതാവസ്ഥയും അനിശ്ചിതത്വവുമുണ്ടാക്കിയ കെ. റെയില്‍ പദ്ധതി തത്വത്തില്‍ ഉപേക്ഷിച്ചെങ്കിലും സിപിഎം നേതാക്കളും മന്ത്രിമാരും കെ. റെയില്‍ വരുമെന്ന് പ്രസംഗിച്ചു നടക്കുകയാണ്. കേന്ദ്രസര്‍ക്കാരില്‍ നിന്ന് പ്രാഥമിക അംഗീകാരം പോലും ലഭിക്കാതെയാണ് പദ്ധതിയുടെ പേരില്‍ പാവങ്ങളെ കുടിയൊഴിപ്പിക്കാന്‍ ഇറങ്ങി തിരിച്ചത്. അതിന് പുറമേ പദ്ധതിയ്ക്കായി കോടിക്കണക്കിന് രൂപ പാഴാക്കി കളയുകയും ചെയ്തു.  

എ.കെ.വിജയകുമാറിനെയാണ് കേന്ദ്രസര്‍ക്കാരുമായി കെ.റെയിലിനെ സംബന്ധിച്ച വിഷങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്.ഗുജറാത്ത് സര്‍ക്കാരില്‍ അഡീഷണല്‍ കമ്മിഷണറായി വിരമിച്ച ഉദ്യ.ാേഗസ്ഥനായിരുന്നു ഇദ്ദേഹം. കണ്ണൂര്‍ വിമാനതാവളത്തില്‍ ലെയ്‌സണ്‍ ഓഫീസറായിരുന്ന ഇദ്ദേഹത്തെ രണ്ട് വര്‍ഷം മുന്‍പാണ് കെ.റെയിലിന്റെ സ്‌പെഷ്യല്‍ ഓഫീസറായി ഡെല്‍ഹയില്‍ നിയമിച്ചത്.

കെ-റെയില്‍ സ്‌പെഷ്യല്‍ ഓഫീസറായിരുന്ന എ.കെ. വിജയകുമാറിനെ ദല്‍ഹിയിലെ ട്രാവന്‍കൂര്‍ ഹൗസിന്റെ ചുമതലയുള്ള സ്‌പെഷ്യല്‍ ഓഫീസറായി നിയമിക്കാനാണ് പുതിയ നീക്കം നടക്കുന്നത്.. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക നിര്‍ദേശ പ്രകാരമുള്ള ശുപാര്‍ശ സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിലെത്തി. ഉടന്‍ ഉത്തരവുണ്ടാകും. ചീഫ് സെക്രട്ടറി അടക്കമുള്ള സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരുടെ എതിര്‍പ്പ് മറികടന്നാണിത്.
കേരളത്തിന്റ കമ്മിഷണറായി ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് എ.സമ്പത്തിനെ ഡെല്‍ഹിയില്‍ നിയമിച്ചത് പോലെയാണ് വിജയകുമാറിനെയും സര്‍ക്കാര്‍ പ്രതിഷ്ടിക്കുന്നത്. കഴിഞ്ഞ മാസം വരെ ഇദ്ദേഹത്തിന് കെ റെയിലാണ് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്കിയിരുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ് ഇദ്ദേഹം ഉപയോഗിക്കുന്നതിനെതിരെയും ആരോപണം ഉയര്‍ന്നിരുന്നു. കേന്ദ്ര സര്‍ക്കാരുമായുള്ള ബന്ധത്തിന് ഓഫീസുകളുമായി ബന്ധപ്പെടാണ് ഇദ്ദേഹത്തിന് ആഭ്യന്തര മന്ത്രാലയത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ് നല്കിയിരിക്കുന്നെന്ന വിശദീകരണമാണ് കെ. റെയില്‍ നല്കുന്നത്.

ദല്‍ഹിയിലെ കണ്ണായ സ്ഥലത്തെ ട്രാവന്‍കൂര്‍ ഹൗസിന്റെ പന്ത്രണ്ട് ഏക്കര്‍ഭൂമി സ്വകാര്യ ബിസിനസുകാര്‍ക്ക് കൈമാറാനുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നിയമനം എന്നും ആരോപണമുയരുന്നുണ്ട്..കെ-റെയില്‍ സ്‌പെഷ്യല്‍ ഓഫീസറായി കേരളാ ഹൗസില്‍   പ്രവര്‍ത്തിക്കുന്ന വിജയകുമാറിനെതിരെ ദല്‍ഹിയിലെ റസിഡന്റ് കമ്മീഷണര്‍ ചീഫ് സെക്രട്ടറിക്കും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും പരാതികള്‍ നല്‍കി.

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിജയകുമാര്‍ ഉപയോഗിക്കുന്നതിലടക്കം കമ്മീഷണര്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. മന്ത്രാലയ രേഖകള്‍ ഉപയോഗിക്കരുതെന്ന് പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും വിജയകുമാറിന് നിര്‍ദേശം നല്‍കിയിരുന്നു.  എന്നാല്‍ തിരിച്ചറിയല്‍ കാര്‍ഡ് കേരള സര്‍ക്കാര്‍ ശുപാര്‍ശയിലാണ് കിട്ടിയതെന്ന് സര്‍ക്കാരും വ്യക്തമാക്കുന്നുണ്ട്.

മധ്യ ദല്‍ഹിയിലെ 12 ഏക്കര്‍ അടങ്ങുന്ന ട്രാവന്‍കൂര്‍ ഹൗസ് സ്വകാര്യ ഹോട്ടല്‍ ശൃംഖലയ്ക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ടാണ്  നിയമനം. മതിപ്പുവില അയ്യായിരം കോടിക്ക് മുകളിലുള്ള  കണ്ണായ ഭൂമി കൈമാറാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് ശ്രമം നടക്കുന്നതെന്ന ആരോപണമാണുള്ളത്.. തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ ബെംഗളൂരുവിലെ താവഴിയിലുള്ള വേണുഗോപാല്‍ വര്‍മ്മ  ചെന്നൈയിലെ ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയുമായി  250 കോടിക്ക്  വില്‍പ്പനക്കരാര്‍ ഒക്ടോബര്‍ 21ന് ഒപ്പുവെച്ചിട്ടുണ്ട്.

ഭൂമിക്ക് പട്ടയം തേടി തിരുവിതാംകൂര്‍ രാജകുടുംബാംഗമായ ആദിത്യവര്‍മ്മ കേന്ദ്ര ലാന്‍ഡ് ഡവലപ്‌മെന്റ് ഓഫീസര്‍ക്ക് നല്‍കിയ അപേക്ഷയില്‍ മൂന്നുവര്‍ഷം മുമ്പ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് കേന്ദ്രം തേടിയിരുന്നു. ഇതില്‍ പുതിയ നിലപാട് നല്‍കാനും സംസ്ഥാനം ശ്രമം തുടങ്ങിയതായി അറിയുന്നു.

1916ലാണ് ശ്രീമൂലം തിരുനാള്‍ മഹാരാജാവ് ദല്‍ഹിയില്‍ എട്ട് ഏക്കര്‍ ഭൂമി വാങ്ങിയത്. കപൂര്‍ത്തല മഹാരാജാവില്‍ നിന്ന് ശ്രീചിത്തിരതിരുനാള്‍ മഹാരാജാവ് 1936ല്‍ ആറേക്കര്‍ ഭൂമിയും വാങ്ങി. സ്വാതന്ത്ര്യത്തിനു ശേഷം ഇതു കേന്ദ്ര നിയന്ത്രണത്തിലായിരുന്നു. 1967ല്‍ കേരള എഡ്യൂക്കേഷന്‍ സൊസൈറ്റിക്ക് 2.16 ഏക്കര്‍ ഭൂമി കൈമാറി,  ഇവിടെ കേരളാ സ്‌കൂള്‍ സ്ഥാപിച്ചു.

1988ല്‍ സുപ്രീംകോടതി 3.88 ഏക്കറിന്റെ കൈവശാവകാശം സംസ്ഥാന സര്‍ക്കാരിന് നല്‍കി. സംസ്ഥാന സര്‍ക്കാരിന് ഉടമസ്ഥാവകാശമില്ലാത്തതിനാല്‍ 2011ലും 2014ലും ന്യൂദല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ ഈ ഭൂമിയിലുള്ള നിര്‍മ്മാണ അപേക്ഷകള്‍ തള്ളിയിരുന്നു. വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും നാഷണല്‍ ആര്‍ക്കൈവ്‌സില്‍ നിന്നും ലഭിച്ച രേഖകള്‍ അനുസരിച്ച് സംസ്ഥാന സര്‍ക്കാരിന് ഭൂമിയില്‍ കൈവശാവകാശം മാത്രമേയുള്ളുവെന്നാണ് രാജകുടുംബത്തിന്റെ നിലപാട്.

ട്രാവന്‍കൂര്‍ ഹൗസിന്റെ ഭൂമിയെ സംബന്ധിച്ചുള്ള തര്‍ക്കം തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും കേരള സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഭൂമി കൈവശപ്പെടുത്താന്‍ പറ്റിയ നടപടികളൊന്നുമുണ്ടായിട്ടില്ല. പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ ചില നടപടികളുമായി മുന്നോട്ട് പോവുകയാണ്.

അതിനാണ് സ്‌പെഷ്യല്‍ ഓഫീസറെ നിയമിച്ചിരിക്കുന്നത്. എന്നാല്‍ വസ്തു വാങ്ങാന്‍ കരാറെഴുതിയ കമ്പനിയും കോടതിയില്‍ കേസ് നല്കിയിട്ടുണ്ട്. സര്‍ക്കാരിന് കൈവശാവകാശം മാത്രമുള്ള ഭൂമിയിലാണ് ഉടമസ്ഥാവകാശം സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നതെന്നാണ് അവര്‍ കോടതിയെ ധരിപ്പിച്ചിരിക്കുന്നത്. വില്പന നടത്താന്‍ സര്‍ക്കാരും വസ്തു ഉടമകളും ഒരു പോലെ ശ്രമിക്കുന്ന സാഹചര്യത്തില്‍ വലിയ നിയമപോരാട്ടം വേണ്ടി വരുമെന്ന കാഴ്ചപാടിലാണ് സര്‍ക്കാരും നിലകൊള്ളുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (2 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (2 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (3 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (3 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (3 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (4 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (4 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (4 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (4 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (4 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (4 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (7 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (8 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (9 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (9 hours ago)

Malayali Vartha Recommends