നന്മയെ തോറ്റിയുണര്‍ത്തിയവയാണ് അദ്ദേഹത്തിൻ്റെ ഓരോ പുസ്തകങ്ങളും; എല്ലാ തരത്തിലും സാംസ്കാരിക നായകൻ എന്ന് അർത്ഥശങ്കയില്ലാതെ വിളിക്കുവാൻ അവകാശമുണ്ടായിരുന്ന ആ പ്രിയ കഥാകൃത്തും അപ്രതീക്ഷിതമായി അരങ്ങൊഴിഞ്ഞിരിക്കുന്നു; അഞ്ജു പാർവതി പ്രഭീഷ് കുറിക്കുന്നു

നന്മയെ തോറ്റിയുണര്‍ത്തിയവയാണ് അദ്ദേഹത്തിൻ്റെ ഓരോ പുസ്തകങ്ങളും. സാഹിത്യകാരൻ സതീഷ് ബാബുവിന്റെ നിര്യാണത്തിൽ അദ്ദേഹത്തെ കുറിച്ച് നിർണ്ണായകമായ കുറിപ്പ് പങ്കു വച്ച് അഞ്ജു പാർവതി പ്രഭീഷ് രംഗത്ത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
എല്ലാ തരത്തിലും സാംസ്കാരിക നായകൻ എന്ന് അർത്ഥശങ്കയില്ലാതെ വിളിക്കുവാൻ അവകാശമുണ്ടായിരുന്ന ആ പ്രിയ കഥാകൃത്തും അപ്രതീക്ഷിതമായി അരങ്ങൊഴിഞ്ഞിരിക്കുന്നു. നന്മയെ തോറ്റിയുണര്‍ത്തിയവയാണ് അദ്ദേഹത്തിൻ്റെ ഓരോ പുസ്തകങ്ങളും. അതേ നന്മ തൻ്റെ സംസാരശൈലിയിലും ജീവിതത്തിലും അദ്ദേഹം പുലർത്തിയിരുന്നു.
ആസുരമായ വര്‍ത്തമാനകാലത്തില്‍ ആരുടെയെങ്കിലും ഹൃദയത്തിന്റെ കോണില്‍ ഒരല്പം നന്മയും സ്‌നേഹവും ബാക്കിയുണണ്ടാവുമെന്ന് അദ്ദേഹത്തിൻ്റെ ഓരോ കഥയും സാക്ഷ്യപ്പെടുത്തിയിരുന്നു. ഏറ്റവും ഇഷ്ടപ്പെട്ട കൃതികൾ പേര മരവും ദൈവപ്പുരയും. പ്രിയ കഥാകാരന് കണ്ണുനീർ പ്രണാമം.
https://www.facebook.com/Malayalivartha
























