കാസര്‍കോട് കൈക്കുഞ്ഞുമായി മയക്കുമരുന്ന് കടത്തി; കാര്‍ പിന്തുടര്‍ന്ന് പിടികൂടി

കാസര്‍കോട് പള്ളത്ത് സ്വദേശി ടി എച്ച് റിയാസും ഭാര്യ കൂത്തുപറമ്ബ് തോലമ്ബ്ര സ്വദേശി സുമയ്യയുമാണ് അറസ്റ്റിലായത്. ഒരുവയസ്സുള്ള കുട്ടിയുമായി കാറിലാണ് ഇവര്‍ എംഡിഎംഎ കടത്തിയത്.
ഇന്നലെ രാത്രി പൊലീസ് കൈ കാണിച്ചിട്ടും റിയാസ് കാര്‍ നിര്‍ത്താതെ പോയതോടെ വാഹനത്തെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു പൊലീസ്. പരിശോധിച്ചപ്പോള്‍ കാറിനുള്ളില്‍ ഒളിപ്പിച്ചിരുന്ന എംഡിഎംഎ കണ്ടെത്തി. 5.7 ഗ്രാം മയക്കുമരുന്നാണ് പിടികൂടിയത്.
കേരളത്തിന് പുറമേ തമിഴ്‌നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ സ്‌റ്റേഷനുകളിലായി കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് റിയാസ്. ഭാര്യയേയും കുട്ടിയേയും ഒപ്പംകൂട്ടിയാണ് ഇയാള്‍ മയക്കുമരുന്ന് കടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























