ജയിലില്‍ നിന്ന് ഇറങ്ങി മോഷണം നടത്തി വിൽക്കാൻ ശ്രമിച്ചു; മോഷ്ടാവും വില്‍ക്കാന്‍ ശ്രമിച്ചവരും പിടിയില്‍

പെരുമ്ബാവൂരിലാണ് സംഭവം. മോഷ്ടാവായ തിരുവനന്തപുരം ചെങ്കല്‍ വഞ്ചിക്കുഴി കടപ്പുരക്കല്‍ പുത്തന്‍ വീട്ടില്‍ സതീഷ് (27), വില്‍പ്പനക്കാരായ പശ്ചിമ ബംഗാള്‍ സ്വദേശികളായ ബരിനൂര്‍ ഇസ്ലാം മൊല്ല (26), മുര്‍ഷിദാബാദ് ശിഷാപാറ സമിഹുല്‍ ഷെയ്ഖ് (39) എന്നിവരെയാണ് പെരുമ്ബാവൂര്‍ പൊലീസ് പിടികൂടിയത്.
ഇക്കഴിഞ്ഞ 12ന് പുലര്‍ച്ചയാണ് സംഭവം നടന്നത്. ഇഎംഎസ് ഹാളിനു സമീപമുള്ള വീട്ടില്‍ കയറിയാണ് സതീഷ് ലാപ് ടോപ്പും മൊബൈല്‍ ഫോണും മോഷ്ടിച്ചത്. മൊബൈല്‍ ഫോണ്‍ ബരിനൂര്‍ ഇസ്ലാം മൊല്ല ആലുവയില്‍ വില്‍പ്പന നടത്തി. ലാപ് ടോപ്പ് സമിഹുല്‍ ഷെയ്ഖ് ഇയാളുടെ പെരുമ്ബാവൂരില്‍ ഉള്ള ഗാന്ധി ബസാറിലെ ഷോപ്പില്‍ വില്പനക്കായി സൂക്ഷിച്ചിരിക്കുകയായിരുന്നു.
സതീഷിനെയും ബരിനൂര്‍ ഇസ്ലാം മൊല്ലയെയും ആലുവയില്‍ നിന്നാണ് പിടികൂടിയത്. സമീഹുള്‍ ഷെയ്ക്കിനെ പെരുമ്ബാവൂരിലെ കടയില്‍ നിന്നാണ് പൊക്കിയത്.
സതീഷ് ജനുവരിയിലാണ് കാക്കനാട് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ബാലരാമപുരം, പെരുമ്ബാവൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. എഎസ്പി അനൂജ് പലിവാലിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് മൂവരേയും പിടികൂടിയത്.
https://www.facebook.com/Malayalivartha


























