ആലപ്പുഴയില്‍ സെയില്‍സ് എക്‌സിക്യൂട്ടിവ് ജോലിക്ക് വന്ന യുവതിക്കും യുവാക്കള്‍ക്കും സാദാചാര ആക്രമണം

ആലപ്പുഴയിൽ സാദാചാര ആക്രമണം. മാന്നാറില്‍ സെയില്‍സ് എക്‌സിക്യൂട്ടിവ് ജോലിക്ക് വന്ന യുവതിക്കും യുവാക്കള്‍ക്കും നേരെ ആക്രമണം.യുവതിക്കും രണ്ട് യുവാക്കള്‍ക്കും എതിരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ മാന്നാര്‍ പൊലീസ് നാല് പേര്‍ക്കെതിരെ കേസ് എടുത്തു.
ഇന്ന് വൈകിട്ട് മാന്നാര്‍ കുരട്ടിക്കാട് കവലയില്‍ വച്ച് മൂവരേയും നാലംഗസംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. അക്രമി സംഘത്തിലെ മൂന്നുപേര്‍ കസ്റ്റഡിയിലായിട്ടുണ്ട്. മാന്നാര്‍ സ്വദേശികളായ ബിനീഷ്, അക്ബര്‍,സുമേഷ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ആക്രമിക്കപ്പെട്ട യുവതിയും യുവാക്കളും തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
https://www.facebook.com/Malayalivartha


























