Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

അര്‍ജന്റീന പുപ്പുലിയായി... ആദ്യ തോല്‍വിക്ക് പകരം ചോദിച്ച് അര്‍ജന്റീന; മെക്‌സിക്കോയെ 2 ഗോളിന് തകര്‍ത്ത് അര്‍ജന്റീന; മെസിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ആരാധകര്‍ക്ക് ആവേശമായി; മെക്സിക്കന്‍ പ്രതിരോധം കടന്ന് അര്‍ജന്റീനയുടെ തിരിച്ചുവരവ്

27 NOVEMBER 2022 08:20 AM IST
മലയാളി വാര്‍ത്ത

കളിയാക്കിയവര്‍ക്കും എഴുതി തള്ളിയവര്‍ക്കും തെറ്റി. അര്‍ജന്റീന വെറും ഒരു ടീമല്ല. ഫിഫ ലോകകപ്പ് ഗ്രൂപ്പ് സിയില്‍ ആദ്യ മത്സരത്തിലെ തോല്‍വിക്ക് ശേഷം അര്‍ജന്റീനയുടെ ഗംഭീര തിരിച്ചുവരവ്. മെക്സിക്കോയ്ക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിനാണ് അര്‍ജന്റീന ജയിച്ചുകയറിയത്. ഗോളും അസിസ്റ്റുമായി തിളങ്ങിയ ക്യാപ്റ്റന്‍ ലിയോണല്‍ മെസിയാണ് അര്‍ജന്റീനയുടെ ഹീറോ. എന്‍സോ ഫെര്‍ണാണ്ടസിന്റെ വകയായിരുന്നു രണ്ടാം ഗോള്‍. ആദ്യ മത്സരത്തില്‍ തോറ്റ അര്‍ജന്റീന ജയത്തോടെ മൂന്ന് പോയിന്റ് സ്വന്തമാക്കി. പോയിന്റ് നിലയില്‍ പോളണ്ടിന് പിന്നില്‍ രണ്ടാമതുമെത്തി. സൗദിയാണ് മൂന്നാം സ്ഥാനത്ത്.

ഗോളടിച്ചും അടിപ്പിച്ചും സൂപ്പര്‍ താരം ലയണല്‍ മെസ്സി മുന്നില്‍നിന്നു നയിച്ചപ്പോള്‍ 20നാണ് അര്‍ജന്റീനയുടെ വിജയം. ജയത്തോടെ മൂന്നു പോയിന്റുമായി ഗ്രൂപ്പ് സിയില്‍ അര്‍ജന്റീന രണ്ടാം സ്ഥാനത്തെത്തി. ആദ്യ പകുതിയിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തിനു ശേഷമായിരുന്നു രണ്ടാം പകുതിയില്‍ അര്‍ജന്റീനയുടെ ഗംഭീര തിരിച്ചുവരവ്.

നവംബര്‍ 30ന് സ്റ്റേഡിയം 974ല്‍ പോളണ്ടിനെതിരെയാണ് സി ഗ്രൂപ്പില്‍ അര്‍ജന്റീനയുടെ അവസാന പോരാട്ടം. നാലു പോയിന്റുള്ള പോളണ്ടിനെ തോല്‍പിച്ചാല്‍ അര്‍ജന്റീനയ്ക്കു പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാം. മെക്‌സിക്കോയോട് ലോകകപ്പില്‍ ഏറ്റുമുട്ടിയപ്പോഴെല്ലാം വിജയിച്ചവരെന്ന റെക്കോര്‍ഡ് ഖത്തറിലും അര്‍ജന്റീന തുടര്‍ന്നു. മുന്‍പ് 1930, 2006, 2010 ലോകകപ്പുകളില്‍ നേര്‍ക്കുനേര്‍ വന്നപ്പോഴും അര്‍ജന്റീനയ്ക്കായിരുന്നു വിജയം.

മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ ഇരു ടീമുകളും തുല്യശക്തികളുടേതെന്ന പോലെ മത്സരമാണു പുറത്തെടുത്തത്. 16ാം മിനിറ്റില്‍ അര്‍ജന്റീന താരം മാര്‍കോസ് അക്യൂനയെ ഫൗള്‍ ചെയ്തതിന് മെക്‌സിക്കോയുടെ നെസ്റ്റര്‍ അറൗജോയ്ക്കു നേരെ റഫറി യെല്ലോ കാര്‍ഡ് ഉയര്‍ത്തി. ആദ്യ 26 മിനിറ്റില്‍ അര്‍ജന്റീന പൊസഷന്‍ പിടിച്ചു കളിച്ചെങ്കിലും മെക്‌സിക്കോ ഗോള്‍ പോസ്റ്റിലേക്കു ഷോട്ടുകളൊന്നും ഉതിര്‍ക്കാന്‍ സാധിച്ചില്ല. 34ാം മിനിറ്റില്‍ അര്‍ജന്റീന താരം ഡി പോളിനെ അലെക്‌സിസ് വേഗ ഫൗള്‍ ചെയ്തതിന് അര്‍ജന്റീനയ്ക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. കിക്കെടുത്ത മെസ്സിയുടെ ഷോട്ട് മെക്‌സിക്കോ പോസ്റ്റ് ലക്ഷ്യമാക്കിയെങ്കിലും ഗോളി ഗില്ലര്‍മോ ഓച്ചോവ തട്ടിമാറ്റി.

അര്‍ജന്റീനയുടെ ലിസാന്‍ഡ്രോ മാര്‍ട്ടിനസുമായി കൂട്ടിയിടിച്ച് ഒച്ചോവ ഗ്രൗണ്ടില്‍വീണു. മെക്‌സിക്കോ ആക്രമണങ്ങള്‍ക്കു മൂര്‍ച്ച കുറഞ്ഞതോടെ 42ാം മിനിറ്റില്‍ അവര്‍ ആദ്യ സബ്സ്റ്റിറ്റിയൂഷന്‍ കൊണ്ടുവന്നു. മിഡ്ഫീല്‍ഡര്‍ ആന്ദ്രെ ഗ്വാര്‍ഡാഡോയ്ക്കു പകരം എറിക് ഗ്വെട്ടറസ് ഗ്രൗണ്ടിലെത്തി. പരുക്കുകാരണം ഗ്വാര്‍ഡാഡോയ്ക്ക് മെക്‌സിക്കോയുടെ ആദ്യ മത്സരം നഷ്ടമായിരുന്നു. 44ാം മിനിറ്റില്‍ മെക്‌സിക്കോയുടെ അലെക്‌സിസ് വേഗ എടുത്ത ഫ്രീകിക്ക് തകര്‍പ്പന്‍ സേവിലൂടെ അര്‍ജന്റീന ഗോളി എമിലിയാനോ മാര്‍ട്ടിനെസ് പിടിച്ചെടുത്തു.

ആദ്യ പകുതിയില്‍ അനുവദിച്ച അഞ്ച് മിനിറ്റ് അധിക സമയത്തിലും ഗോള്‍ വന്നില്ല. രണ്ടാം പകുതിയുടെ തുടക്കത്തിലും വിരസമായിരുന്നു അര്‍ജന്റീനയുടേയും മെക്‌സിക്കോയുടേയും കളി. രണ്ടാം പകുതി തുടങ്ങി 49ാം മിനിറ്റില്‍ ലയണല്‍ മെസ്സിയെ വീഴ്ത്തിയതിന് അര്‍ജന്റീനയ്ക്ക് റഫറി ഫ്രീകിക്ക് നല്‍കി. മെസ്സിയുടെ കിക്കില്‍ പന്ത് ബാറിനു മുകളിലൂടെ പുറത്തേക്കു പോയി.

55ാം മിനിറ്റില്‍ മെക്‌സിക്കോ പ്രതിരോധ താരങ്ങളെ മറികടന്ന് അര്‍ജന്റീനയുടെ ഏഞ്ചല്‍ ഡി മരിയ ബോക്‌സിനുള്ളിലേക്കു കടന്നെങ്കിലും പോസ്റ്റിലേക്ക് ഉന്നമിടാന്‍ സാധിച്ചില്ല. എന്നാല്‍ 64ാം മിനിറ്റില്‍ മെസ്സിയിലൂടെ അര്‍ജന്റീന ആദ്യ ഗോള്‍ നേടി. ഗോള്‍ വീണതോടെ രണ്ടാം പകുതിയില്‍ കൂടുതല്‍ മുന്നേറ്റങ്ങള്‍ അര്‍ജന്റീനയില്‍നിന്നുണ്ടായി. നിശ്ചിത സമയം അവസാനിപ്പിക്കാന്‍ മൂന്നു മിനിറ്റ് ബാക്കി നില്‍ക്കെ 21 വയസ്സുകാരന്‍ എന്‍സോ ഫെര്‍ണാണ്ടസിലൂടെ അര്‍ജന്റീന ലീഡുയര്‍ത്തി.

ഏഞ്ചല്‍ ഡി മരിയയുടെ അസിസ്റ്റില്‍നിന്നാണ് ഖത്തര്‍ ലോകകപ്പില്‍ മെസ്സിയുടെ രണ്ടാം ഗോള്‍ പിറന്നത്. ഡി മരിയ നല്‍കിയ പാസില്‍ 25 വാര അകലെനിന്ന് മെക്‌സിക്കോയുടെ പ്രതിരോധ താരങ്ങള്‍ക്കിടയിലൂടെ മെസ്സിയെടുത്ത ഷോട്ട് നേരെ വലയിലെത്തുകയായിരുന്നു. അതുവരെ ലുസെയ്ല്‍ സ്റ്റേഡിയത്തിലെ ഗാലറിയില്‍ നിരാശരായിരുന്ന അര്‍ജന്റീന ആരാധകര്‍ പൊട്ടിത്തെറിച്ച നിമിഷം.

87ാം മിനിറ്റിലായിരുന്നു മെക്‌സിക്കോയെ ഞെട്ടിച്ച് അര്‍ജന്റീനയുടെ രണ്ടാം ഗോളെത്തിയത്. മെസ്സിയില്‍ നിന്ന് പാസ് ലഭിച്ച ഫെര്‍ണാണ്ടസ് മെക്‌സിക്കോ ബോക്‌സിനു വെളിയില്‍നിന്ന് ഏതാനും ചുവടുകള്‍ക്കു ശേഷം മനോഹരമായി ഷോട്ട് എടുക്കുന്നു. ബോക്‌സിന്റെ ഇടതു മൂലയില്‍നിന്ന് എന്‍സോയുടെ തകര്‍പ്പനൊരു വോളി ഗോളി ഒച്ചോവയെ മറികടന്ന് ഗോള്‍ വലയുടെ ടോപ് കോര്‍ണറില്‍. അതോടെ അര്‍ജന്റീന ജയമുറപ്പിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (2 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (3 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (3 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (3 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (4 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (4 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (4 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (4 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (4 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (4 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (4 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (8 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (8 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (9 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (9 hours ago)

Malayali Vartha Recommends