ആശുപത്രിയിലേക്കാണെന്ന് പറഞ്ഞ് കൊച്ചുമകന്റെ വീട്ടില്‍ നിന്ന് പോയി, കാണാതായ വൃദ്ധ ദമ്പതികൾ പേരിയ വനമേഖലയില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍, മൃതദേഹം കണ്ടെത്തിയത് പൊലീസും നാട്ടുകാരും നടത്തിയ തിരച്ചില്‍, കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വിവരം

വയനാട് കാണാതായ വൃദ്ധ ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. പേരിയ വനമേഖലയിലാണ് സംഭവം. മാനന്തവാടി കൊയിലേരി കുളപ്പുറത്ത് കുഞ്ഞേപ്പ് എന്ന ജോസഫ് (83), ഭാര്യ അന്നക്കുട്ടി (74) എന്നിവരാണ് മരിച്ചത്. കൊച്ചുമകന്റെ വീട്ടില്‍ വന്നശേഷം നവംബര്‍ 25 ന് ആശുപത്രിയിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ ഇവരെ മാനന്തവാടി തവിഞ്ഞാലില്‍ നിന്നും കാണാതാവുകയായിരുന്നു.
കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം.വൃദ്ധ ദമ്പതികളെ കാണാതായതിനെ തുടര്‍ന്ന് മാനന്തവാടി പൊലീസില്‍ പരാതി നല്‍കി. മുന്‍പ് താമസിച്ച സ്ഥലത്തുനിന്നും മൂന്ന് കിലോമീറ്റര്‍ മാറി ഇരുവരെയും കണ്ടതായി നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.
പൊലീസും നാട്ടുകാരും തിരച്ചില്‍ നടത്തുന്നതിനിടെയാണ് പേരിയ വനമേഖലയില്‍ നിന്നും മരിച്ച നിലയില്‍ ദമ്പതികളെ കണ്ടെത്തിയത്. വിഷം കഴിച്ചതാകാമെന്ന് സംശയിക്കുന്ന തെളിവുകളും പൊലീസിന് ലഭിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുന്നതിനുളള തുടര്‍നടപടികള്‍ പൊലീസ് സ്വീകരിച്ചു.
https://www.facebook.com/Malayalivartha
























