സോളാര്‍ പീഡനക്കേസില്‍ അടൂര്‍ പ്രകാശ് എം.പിക്ക് ക്ലീന്‍ചിറ്റ്....പരാതിയില്‍ കഴമ്പില്ലെന്ന് സി.ബി.ഐയുടെ അന്തിമ റിപ്പോര്‍ട്ട്..സോളാര്‍ പദ്ധതിക്ക് സഹായം വാഗ്ദാനംചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുകൂടിയായ അടൂര്‍ പ്രകാശിനെതിരായ പരാതി.... എന്നാല്‍ ആരോപണം സാധൂകരിക്കുന്ന തരത്തിലുള്ള ശാസ്ത്രീയ തെളിവുകളോ സാഹചര്യ തെളിവുകളോ സാക്ഷിമൊഴികളോ ലഭിച്ചില്ലെന്നാണ് സി.ബി.ഐ. ....

സോളാര്‍ പീഡനക്കേസില്‍ അടൂര്‍ പ്രകാശ് എം.പിക്ക് ക്ലീന്‍ചിറ്റ്. പരാതിയില്‍ കഴമ്പില്ലെന്നാണ് സി.ബി.ഐയുടെ അന്തിമ റിപ്പോര്‍ട്ട്. സോളാര്‍ പദ്ധതിക്ക് സഹായം വാഗ്ദാനംചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുകൂടിയായ അടൂര്‍ പ്രകാശിനെതിരായ പരാതി. എന്നാല്‍ ആരോപണം സാധൂകരിക്കുന്ന തരത്തിലുള്ള ശാസ്ത്രീയ തെളിവുകളോ സാഹചര്യ തെളിവുകളോ സാക്ഷിമൊഴികളോ ലഭിച്ചില്ലെന്നാണ് സി.ബി.ഐ. വ്യക്തമാക്കുന്നത്. കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച സോളാര്‍ പീഡനക്കേസില്‍ കടുത്ത ആരോപണം നേരിട്ട നേതാക്കളില്‍ ഒരാളാണ് അടൂര്‍ പ്രകാശ്. നിലവില്‍ ആറ്റിങ്ങല്‍ എം.പിയാണ് അദ്ദേഹം.
സി.ബി.ഐ. കേസിന്റെ അന്വേഷണം ഏറ്റെടുത്ത് 15 മാസം പൂര്‍ത്തിയാകുമ്പോഴാണ് പരാതിയില്‍ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കി തിരുവനന്തപുരം സി.ബി.ഐ. കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.2012-ലാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്നാണ് പരാതിക്കാരി ആരോപിച്ചിരുന്നത്. എന്നാല്‍ പരാതി നല്‍കിയത് 2018-ലാണ്. ആറ് വര്‍ഷത്തിനുശേഷമാണ് പരാതിക്കാരി പോലീസിനെ സമീപിച്ചത്. തുടര്‍ന്ന് ക്രൈംബ്രാഞ്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടാകാതെവന്നതോടെ ഇടത് സര്‍ക്കാര്‍ കേസ് സി.ബി.ഐക്ക് കൈമാറുകയായിരുന്നു.
കഴിഞ്ഞ ഓഗസ്റ്റില്‍ സി.ബി.ഐ. കേസില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ചെയ്തു. തുടര്‍ന്ന് അടൂര്‍ പ്രകാശിന്റെയും പരാതിക്കാരിയുടെയും കേസുമായി ബന്ധമുണ്ടെന്ന് പരാതിക്കാരി ആരോപിച്ച മറ്റുള്ളവരുടെയും വിശദമായ മൊഴിയെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പരാതി അടിസ്ഥാന രഹിതമാണെന്ന നിഗമനത്തില്‍ സി.ബി.ഐ. എത്തിച്ചേര്‍ന്നിരിക്കുന്നത്.
ജനുവരി 24 2021 നാണ് ക്രൈംബ്രാഞ്ച് അന്വേഷിച്ച സോളാർ ലൈംഗിക പീഡന കേസ് സർക്കാർ സിബിഐക്ക് വിട്ടത്. നിയമോപദേശമടക്കം തേടിയാണ് സിബിഐ കേസെടുത്തത്. ക്രൈംബ്രാഞ്ച് രണ്ട് എഫ് ഐ ആർ ആണ് രജിസ്‌റ്റർ ചെയ്‌തതെങ്കിൽ സിബിഐ ആറ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനം ദുരുപയോഗിച്ച് ക്ലിഫ് ഹൗസിൽവച്ച് ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നാണ് ഉമ്മൻചാണ്ടിക്കെതിരായ പരാതി.
മന്ത്രിയായിരിക്കെ പീഡിപ്പിച്ചുവെന്നാണ് അടൂർ പ്രകാശിനെതിരെയും എ പി അനിൽകുമാറിനെതിരെയും പരാതി. മന്ത്രിയായിരിക്കെ എ പി അനിൽകുമാർ ഔദ്യോഗിക വസതിയായിരുന്ന റോസ് ഹൗസ്, ലെ മെറിഡിയൻ ഹോട്ടൽ, കേരള ഹൗസ് എന്നിവിടങ്ങളിൽവച്ച് നിരവധി തവണ പീഡിപ്പിച്ചു. കേന്ദ്ര മന്ത്രിയായിരിക്കെ കെ സി വേണുഗോപാൽ ബലാൽസംഗം ചെയ്‌തുവെന്നും എംഎൽഎ ഹോസ്‌റ്റലിലും എറണാകുളം ഗസ്‌റ്റ് ഹൗസിലും വച്ച് ഹൈബി ഈഡൻ പീഡിപ്പിച്ചുവെന്നും പരാതിയിലുണ്ട്. അന്ന് യുഡിഎഫ് എംഎൽഎയായിരുന്ന എ പി അബ്‌ദുല്ലക്കുട്ടി മാസ്‌ക്കറ്റ് ഹോട്ടലിലാണ് പീഡിപ്പിച്ചത്.
ഈ സംഭവത്തിൽ കന്റോൺമെന്റ് പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു. മജിസ്‌ട്രേട്ടിന് ഇര രഹസ്യമൊഴിയും നൽകി. നേരത്തെ ഇര അട്ടക്കുളങ്ങര ജയിലിൽവച്ച് എഴുതിയ കത്തിലും ഇവരുടെ പേരുണ്ടായിരുന്നു. പ്രതികൾ കുറ്റം ചെയ്‌തതായി ജസ്‌റ്റിസ് ശിവരാജൻ കമീഷനും കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha


























