Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

വിഴിഞ്ഞം തുറമുഖ നിര്‍മാണ വിഷയത്തില്‍ സമാധാന ചര്‍ച്ച ഇന്നും തുടരും.... നിലവില്‍ 144 പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് കളക്ടര്‍ , വിഴിഞ്ഞത് കനത്ത പൊലീസ് സന്നാഹം, സമാധാനം പുന:സ്ഥാപിക്കലാണ് ആദ്യ ലക്ഷ്യം

28 NOVEMBER 2022 06:14 AM IST
മലയാളി വാര്‍ത്ത

വിഴിഞ്ഞം തുറമുഖ നിര്‍മാണ വിഷയത്തില്‍ സമാധാന ചര്‍ച്ച ഇന്നും തുടരും. ഉച്ചയ്ക്കു ശേഷം കലക്ടറുടെ ചേംബറിലാണ് ചര്‍ച്ച. പ്രദേശത്ത് ഉണ്ടായ വന്‍ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് രണ്ടുഘട്ടങ്ങളിലായി ചര്‍ച്ച നടന്നിരുന്നു.

ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, സിറ്റി പൊലീസ് കമ്മിഷണര്‍ ജി.സ്പര്‍ജന്‍കുമാര്‍ എന്നിവരാണ് സമരസമിതി ജനറല്‍ കണ്‍വീനര്‍ മോണ്‍. യൂജിന്‍ എച്ച്. പെരേരയുമായി കോര്‍പ്പറേഷന്റെ വിഴിഞ്ഞം മേഖല ഓഫിസില്‍ ഇന്നലെ രാത്രി പത്തരയ്ക്കു ശേഷം ചര്‍ച്ച നടത്തിയത്.

ഇന്നലെ വൈകിട്ടോടെ കസ്റ്റഡിയില്‍ എടുത്ത പ്രവര്‍ത്തകരെ വിട്ടുകിട്ടണം എന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യം. സമാധാനം പുന:സ്ഥാപിക്കലാണ് ആദ്യ ലക്ഷ്യം. മന്ത്രിമാരെ സര്‍വകക്ഷിയോഗത്തില്‍ പങ്കെടുപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. നിലവില്‍ 144 പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് കളക്ടര്‍ പറഞ്ഞു.


ഇപ്പോഴത്തെ പ്രശ്നം അവസാനിച്ചെന്നും, വിഴിഞ്ഞത്ത് തടിച്ചു കൂടിയിരിക്കുന്നവര്‍ പിരിഞ്ഞു പോകുമെന്നും സമരസമിതി പ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കേസുകളെക്കുറിച്ച് തുടര്‍ ചര്‍ച്ചകള്‍ നടത്താമെന്നും ബന്ധപ്പെട്ടവരുമായി സംസാരിച്ചിട്ടുണ്ടെന്ന് മോണ്‍. യൂജിന്‍ എച്ച്. പെരേര പറഞ്ഞു.

ഉന്നയിച്ച ആവശ്യങ്ങളില്‍ തീരുമാനമായില്ല. ചര്‍ച്ച തുടരും. സമിതി പ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കേസുകളുടെ കാര്യത്തില്‍ തീരുമാനമായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം വിഴിഞ്ഞത്ത് തല്‍ക്കാലം സ്ഥിതി നിന്ത്രണ വിധേയമെന്ന് എഡിജിപി എം ആര്‍ അജിത്കുമാര്‍. എസ് ലിജോ പി മണിയുടെ കാലിന് ഗുരുതര പരുക്ക് ഏറ്റിട്ടുണ്ട്. എസ് ഐ ലിജോ പി മണിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വേണ്ടി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 36 പോലീസുകാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ ജില്ലയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും എഡിജിപി വിശദമാക്കി.

അതേസമയം കളക്ടറടക്കമുള്ളവരുമായി ആദ്യഘട്ട ചര്‍ച്ച പൂര്‍ത്തിയായതായി ലത്തീന്‍ അതിരൂപത വികാരി ജനറല്‍ യൂജിന്‍ പേരേര മാധ്യമങ്ങളോട് പ്രതികരിച്ചു. വിഴിഞ്ഞത്ത് സമാധാനം പുലരണമെന്നും യൂജിന്‍ പെരേര പറഞ്ഞു. സമാധാനമാണ് സഭ ആഗ്രഹിക്കുന്നതെന്നും ആദ്യഘട്ട സമവായ ചര്‍ച്ചകള്‍ക്ക് ശേഷം യൂജിന്‍ പെരേര വിശദമാക്കി

. സമരക്കാരുമായി സംസാരിച്ച ശേഷം അടുത്ത ഘട്ടം ചര്‍ച്ചയെന്നും യൂജിന്‍ പെരേര വിശദമാക്കി. സമാധാനത്തിന് സഭ മുന്‍കൈ എടുക്കുമെന്നും നാളെ 8.30 ക്ക് സഭ നേതൃത്വം വിശ്വാസികളും സമര സമിതിയുമായി ചര്‍ച്ച നടത്തുമെന്നും അതിന് ശേഷം വീണ്ടും കളക്ടറുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിഴിഞ്ഞത് കനത്ത പൊലീസ് സന്നാഹമാണ് നിലവിലുള്ളത്. കസ്റ്റഡിയിലെടുത്ത അഞ്ച് പേരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരക്കാര്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് തടിച്ചുകൂടിയത്. സ്റ്റേഷന്‍ വളഞ്ഞ സമരക്കാര്‍ പൊലീസ് സ്റ്റേഷന്‍ അടിച്ച് തകര്‍ത്തു. സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായി. സമര സ്ഥലത്ത് വന്ന് നിന്നാല്‍ ഗൂഢാലോചനയാകില്ലെന്നും സമാധാനമാണ് സഭ ആഗ്രഹിക്കുന്നതെന്നും മര സമിതി കണ്‍വീനര്‍ കൂടിയായ യുജിന്‍ പെരേര നേരത്തെ പ്രതികരിച്ചിരുന്നു. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (4 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (4 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (4 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (4 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (5 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (5 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (5 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (5 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (5 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (5 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (6 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (9 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (9 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (10 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (11 hours ago)

Malayali Vartha Recommends