ആലപ്പുഴയില്‍ ടിപ്പര്‍ ലോറിയിടിച്ച് സൈക്കിള്‍ യാത്രക്കാരന് ദാരുണാന്ത്യം....

ആലപ്പുഴയില്‍ ടിപ്പര്‍ ലോറിയിടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു. ചേര്‍ത്തല കടക്കരപ്പള്ളി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് എടേഴത്ത് വീട്ടില്‍ ജോര്‍ജ് (75) ആണ് മരിച്ചത്.
കടക്കരപ്പള്ളി തെക്കേ ജംഗ്ഷന്‍ ഗുരുമന്ദിരത്തിന് സമീപം ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടം. ടിപ്പര്‍ ലോറി സൈക്കിളില്‍ തട്ടി ലോറിക്കടിയില്‍പ്പെട്ട ജോര്‍ജിന് തല്‍ക്ഷണം മരണം സംഭവിക്കുകയായിരുന്നു.
അതേസമയം പാലക്കാട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് നാല് പേര്‍ക്ക് പരിക്ക്. ലോകകപ്പ് ആരവങ്ങള്‍ തുടരുന്നതിനിടെ പാലക്കാട് മേലാമുറിയിലാണ് അപകടം. കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ വൈദ്യുതി ലൈനിലില്‍ നിന്ന് നേരിട്ട് ഷോക്കടിക്കുകയായിരുന്നു.
ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഒരാള്‍ ഐസിയുവിലാണ്. നാല് പേരുടേയും ആരോഗ്യ നില തൃപ്തികരമാണ്.
"
https://www.facebook.com/Malayalivartha


























