വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വിമുക്തഭടന് 15 വര്‍ഷം കഠിന തടവും 55,000 രൂപ പിഴയും ശിക്ഷ

66 വയസ്സുള്ള വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 54 കാരനായ വിമുക്തഭടന് 15 വര്‍ഷം കഠിന തടവും 55,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
തിരുവനന്തപുരം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യുന്ന സ്‌പെഷ്യല്‍ കോടതി ജഡ്ജി എം.പി.ഷിബു ആണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. സിറ്റി ശാസ്തമംഗലം മംഗലം ലെയിനില്‍ ആര്‍മി ഹൗസില്‍ റിട്ടയേഡ് ആര്‍മി ഉദ്യോഗസ്ഥന്‍ കുട്ടപ്പന്‍ ആശാരി (54) യെ ആണ് ശിക്ഷിച്ചത്.
2019 നവംബര്‍ മാസത്തില്‍ അയല്‍ക്കാരനായ പ്രതി വയോധികയുടെ വീട്ടില്‍ ആരുമില്ലാതിരുന്ന തക്കം നോക്കി പുറകുവശം വാതിലിലൂടെ അകത്തു കയറി വയോധികയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തുവെന്നുമാണ് കേസ്.
അതി ജീവിതയുടെ പരാതിയില്‍ കേസെടുത്ത് മ്യൂസിയം പോലീസ് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അജിത് പ്രസാദ് ഹാജരായി.
"
https://www.facebook.com/Malayalivartha


























