ഡോക്ടറെ ചവിട്ടി വീഴ്ത്തിയെന്ന കേസ്... ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം, സെന്തില്‍കുമാറിനോട് അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകാന്‍ കോടതി ഉത്തരവ്

ഭാര്യ മരിച്ച വിവരം അറിയിച്ച വനിതാ ഡോക്ടറെ ചവിട്ടി വീഴ്ത്തിയെന്ന കേസില്‍ പ്രതിക്ക് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.. പ്രതി സെന്തില്‍കുമാറിനോട് അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകാന്‍ കോടതി ഉത്തരവിട്ടു.
പ്രതി സെന്തില്‍കുമാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാ അപേക്ഷ ഉപാധികളോടെ അനുവദിച്ച തിരുവനന്തപുരം ആറാം അഡീഷണല്‍ ജഡ്ജ് കെ.വിഷ്ണുവിന്റേതാണ് ഉത്തരവ്..
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ മുമ്പാകെ നാളെ (28112022) രാവിലെ 10 മണിക്ക് ഹാജരാകാനാണ് ഉത്തരവിട്ടത്. അന്വേഷണം പൂര്‍ത്തിയാക്കി പ്രതിയെ അറസ്റ്റ് ചെയ്യേണ്ടി വന്നാല്‍ 50000/ രൂപയുടെ രണ്ട് ജാമ്യക്കാരുടെ ബോണ്ടില്‍ മേല്‍ പ്രതിക്ക് ജാമ്യം നല്‍കി വിട്ടയക്കണമെന്നും ഉത്തരവില്‍ പറയുന്നു.
കോടതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ പ്രതി കേരളം വിട്ട് പോകാന്‍ പാടില്ല. ഇരയുമായി. യാതൊരു തരത്തിലും ആശയ വിനിമയം നടത്തരുത്. സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല. ജാമ്യക്കാലയളവില്‍ മറ്റു കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുത്. എന്നിവയാണ് ഉപാധികള്‍.
https://www.facebook.com/Malayalivartha






















