ഇടുക്കിയില്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് തീപിടിച്ചു.... വണ്ടിപ്പെരിയാറിന് സമീപം അറുപത്തിരണ്ടാം മൈലില്‍ വച്ച് ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് സംഭവം

അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് തീപിടിച്ചു. വണ്ടിപ്പെരിയാറിന് സമീപം അറുപത്തിരണ്ടാം മൈലില്‍ വച്ച് ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ നിന്നുമെത്തിയ ഭക്തരുടെ കാറിനാണ് തീപിടിച്ചത്. അഞ്ച് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പുക ഉയരുന്നത് കണ്ട് വാഹനത്തിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി.
നാട്ടുകാരും മോട്ടോര്‍ വാഹന വകുപ്പ് സേഫ് സോണ്‍ സംഘവും പീരുമേട് ഫയര്‍ ഫോഴ്‌സ് സംഘവും എത്തിയാണ് തീയണച്ചത്.
"
https://www.facebook.com/Malayalivartha























