വെള്ളം കോരുന്നതിനിടെ കാല്‍ വഴുതി കിണറ്റില്‍ വീണ മാതാവിനെ മകന്‍ അതിസാഹസികമായി രക്ഷപ്പെടുത്തി....

വെള്ളം കോരുന്നതിനിടെ കാല്‍ വഴുതി കിണറ്റില്‍ വീണ മാതാവിനെ മകന്‍ അതിസാഹസികമായി രക്ഷപ്പെടുത്തി. വഴിക്കടവ് ആലപ്പൊയിലിലെ മുണ്ടക്കതൊടിക ആമിനയെയാണ് (60) മകന്‍ അബ്ദുല്‍ റഷീദ് അത്ഭുതകരമായി രക്ഷപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം രാവിലെ 11.30ഓടെയാണ് സംഭവം. വീടിന് ചേര്‍ന്നുള്ള കിണറ്റില്‍നിന്ന് വെള്ളം കോരുന്നതിനിടെയാണ് കാല്‍ തെന്നി ആമിന 31 റിങ്ങുള്ള കിണറ്റില്‍ വീണത്. ശബ്ദം കേട്ട് ഓടിയെത്തിയ അബ്ദുല്‍ റഷീദ് ഉടന്‍ കിണറ്റിലേക്ക് എടുത്തു ചാടി. 17 റിങ് വെള്ളമുണ്ടായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ ബോധം പോയ ഉമ്മയെ മകന്‍ റിങ്ങില്‍ പിടിച്ച് വെള്ളത്തിന് മുകളില്‍ ഉയര്‍ത്തിപ്പിടിച്ചു.
നിലവിളി കേട്ട് ഓടിയെത്തിയ ആമിനയുടെ ഇളയമകന്‍ അഷറഫും കിണറ്റിലേക്ക് അതിസാഹസികമായി ഇറങ്ങി. രണ്ടുപേരും കൂടി ഉമ്മയെ വെള്ളത്തിന് മുകളില്‍ ഉയര്‍ത്തിപ്പിടിച്ചു.
ഓടിയെത്തിയ നാട്ടുകാരും രക്ഷാപ്രവര്‍ത്തകരായി. കുറച്ചുപേര്‍ കിണറ്റിലിറങ്ങി കയറിന്റെ സഹായത്തോടെ ആദ്യം ആമിനയെ രക്ഷപ്പെടുത്തി. പിന്നീട് അബ്ദുല്‍ റഷീദിനെയും അഷറഫിനെയും കരകയറ്റി. കിണറ്റിലേക്ക് ചാടുന്നതിനിടെ റിങ്ങില്‍ തട്ടി റഷീദിന്റെ കാല്‍ ഒടിഞ്ഞിട്ടുണ്ട്. ആമിനക്ക് കാര്യമായ പരുക്കുകളൊന്നുമില്ല. ഇരുവരെയും മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha























