ചോക്ലേറ്റ് തൊണ്ടയില്‍ കുടുങ്ങി എട്ടുവയസുകാരന് ദാരുണാന്ത്യം...

ചോക്ലേറ്റ് തൊണ്ടയില്‍ കുടുങ്ങി എട്ടുവയസുകാരന് ദാരുണാന്ത്യം. തെലങ്കാന വാറങ്കലിലെ പിന്നവാരി സ്ട്രീറ്റിലാണ് സംഭവം. കുന്‍വര്‍ സിംഗ്- ഗീത ദമ്പതികളുടെ നാല് മക്കളില്‍ രണ്ടാമത്തെ കുട്ടിയായ സന്ദീപാണ് മരിച്ചത്.
ഓസ്‌ട്രേലിയയില്‍ ഇലക്ട്രിക്കല്‍ ഷോപ്പ് നടത്തുന്ന സിംഗ് അടുത്തിടെയാണ് നാട്ടിലെത്തിയത്. അവിടെ നിന്ന് സിംഗ് മക്കള്‍ക്ക് ചോക്ലേറ്റ് കൊണ്ടുവന്നിരുന്നു.
ശനിയാഴ്ച സ്‌കൂളിലേയ്ക്ക് പോയ കുട്ടികള്‍ക്ക് ഗീത ചോക്ലേറ്റ് കൊടുത്തുവിട്ടു. പിന്നവാരി സ്ട്രീറ്റിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് കുട്ടികള്‍ പഠിക്കുന്നത്.
ഒന്നാം നിലയിലെ ക്ലാസ് മുറിയിലേയ്ക്ക് പോകാനായി പടികള്‍ കയറുന്നതിനിടെ സന്ദീപ് ചോക്ലേറ്റ് കഴിച്ചു. തുടര്‍ന്ന് ചോക്ലേറ്റ് തൊണ്ടയില്‍ കുടുങ്ങിയതോടെ കുട്ടി കുഴഞ്ഞുവീണു. സഹപാഠികള്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
"
https://www.facebook.com/Malayalivartha
























