കൊച്ചിയില്‍ കെട്ടിടത്തിനു മുകളില്‍ നിന്നു വീണ് കമ്പി തലയില്‍ തുളഞ്ഞുകയറി അതിഥിത്തൊഴിലാളി മരിച്ച നിലയില്‍....

കെട്ടിടത്തിനു മുകളില്‍ നിന്നു വീണ് കമ്പി തലയില്‍ തുളഞ്ഞുകയറി അതിഥിത്തൊഴിലാളി മരിച്ച നിലയില്‍. ഒഡീഷ സ്വദേശി കാലു നായിക്ക് (18) ആണ് മരിച്ചത്.
പുലര്‍ച്ചെ 12ന് പോണേക്കര മനക്കപ്പറമ്പ് കൃഷ്ണനഗറിലായിരുന്നു സംഭവം നടന്നത്. പ്രദേശവാസിയായ ഉണ്ണികൃഷ്ണന്‍ എന്നയാളുടെ കെട്ടിടത്തില്‍ മറ്റ് അതിഥിത്തൊഴിലാളികള്‍ക്കൊപ്പമാണ് മരിച്ചയാള്‍ താമസിച്ചിരുന്നത്.
പുലര്‍ച്ചെ എന്തോ വീഴുന്ന ശബ്ദം കേട്ട് ഉണ്ണികൃഷ്ണന്‍ പുറത്തിറങ്ങിയ നോക്കിയപ്പോള്‍ തല ഗേറ്റില്‍ കുടുങ്ങിയ നിലയില്‍ യുവാവിനെ കണ്ടെത്തുകയായിരുന്നു. ഗേറ്റിന്റെ കൂര്‍ത്ത കമ്പി ചെവിയുടെ വലതുവശത്തേക്ക് തുളഞ്ഞു കയറിയ നിലയിലായിരുന്നു.
ഗാന്ധിനഗര്‍ ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി കമ്പി അറുത്തുമാറ്റിയാണ് ആളെ പുറത്തെടുത്തത്.കെട്ടിട നിര്‍മാണ ജോലിക്കായി രണ്ടാഴ്ച മുന്‍പാണ് ഇയാള്‍ കൊച്ചിയില്‍ എത്തിയത്. മൃതദേഹം കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സ്ഥലത്ത് പോലീസ് സംഘം പരിശോധന നടത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha


























