കേരളത്തിൽ അടുത്ത അഞ്ച് ദിവസം കനത്ത മഴ കനക്കും; മുന്നറിയിപ്പുമായി കലാവസ്ഥ കേന്ദ്രം ; ജാഗ്രത നിർദ്ദേശം

സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ. അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മാത്രമല്ല കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിൽ ഉൾപ്പെടെ വിവിധ ജില്ലകളിൽ ശക്തമായ മഴ ലഭിച്ചിരുന്നു.
നിലവിൽ തെക്ക് കിഴക്കൻ അറബിക്കടലിലും മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലും ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. അതേസമയം ഇതിൻറെ ഫലമായി കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട ഇടത്തരം മഴ ലഭിക്കുമെന്നാണ് കലാവസ്ഥ കേന്ദ്രത്തിൻറെ നിഗമനം.
മാത്രമല്ല ഇടിമിന്നലോട് കൂടിയ മഴയാവും ലഭിക്കുക. ഈ സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രൻറെ മുന്നറിയിപ്പുണ്ട്. ഇടിമിന്നൽ മൂലമുള്ള അപകട സാധ്യത കണക്കിലെടുത്താണ് നിർദേശം.
https://www.facebook.com/Malayalivartha
























