മൂന്ന് ദിവസം പഴക്കമുള്ള നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി... തെരുവുനായ്ക്കള്‍ കടിച്ചുകീറിയ നിലയിലാണ് നവജാത ശിശുവിന്റെ മൃതദേഹം നാട്ടുകാര്‍ കണ്ടത്

മൂന്ന് ദിവസം പഴക്കമുള്ള നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. തെരുവുനായ്ക്കള്‍ കടിച്ചുകീറിയ നിലയിലാണ് നവജാത ശിശുവിന്റെ മൃതദേഹം നാട്ടുകാര്‍ കണ്ടത്. മലപ്പുറത്തെ തിരൂര്‍ ചീനക്കലിലാണ് നവജാതശിശുവിനെ നാട്ടുകാര്‍ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാരാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കല്‍പ്പാകംഞ്ചേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
ഇന്ന് രാവിലെ പറമ്ബില്‍ നിന്നും കാക്കകള്‍ നിര്‍ത്താതെ ശബ്ദം വച്ചപ്പോഴാണ് വീട്ടുകാര്‍ ശ്രദ്ധിച്ചത്. തുടര്‍ന്ന് നോക്കിയപ്പോള്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വീട്ടുകാര്‍ വിവരം പഞ്ചായത്ത് മെമ്പറെ അറിയിക്കുകയും തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയുമായിരുന്നു.
കണ്ടെത്തിയ മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. കുഞ്ഞിനെ പ്രസവിച്ച ഉടനെ തന്നെ ഉപേക്ഷിച്ചതാണെന്നാണ് സംശയിക്കുന്നത്. വീടിന് സമീപത്തെ മാലിന്യക്കുഴിക്കടുത്ത് തെരുവുനായ്ക്കള്‍ കടിച്ചുകീറിയ നിലയിലായിരുന്നു മൃതദേഹമെന്ന് നാട്ടുകാര്‍ വ്യക്തമാക്കുന്നു.
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ഡിവൈഎസ്പി വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























