കണ്ടെയ്‌നര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം... സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയില്‍, സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും

കണ്ടെയ്‌നര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം... സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയില്‍, സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും
പുന്നപ്ര തെക്ക് പഞ്ചായത്ത് 6-ാം വാര്‍ഡ് കൊച്ചു പോച്ചതെക്കേതില്‍ (കൂരിലേഴം) അഷ്‌റഫിന്റെ മകന്‍ സുല്‍ ഫിക്കര്‍ അലി (23) ആണ് മരിച്ചത്. പുന്നപ്ര വടക്ക് കൈതക്കാട് രതീഷിന്റെ മകന്‍ സുര്യ ദേവ് (24) നെയാണ് പരിക്കുകളോടെ വണ്ടാനം മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇന്നലെ രാത്രി ഒമ്പതോടെ ദേശീയപാതയില്‍ അറവുകാടിന് സമീപമായിരുന്നു അപകടം നടന്നത്. വടക്കു ഭാഗത്തേക്ക് പോയ ലോറി എതിരെ വന്ന ബൈക്കുമായി തമ്മിലിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ സുല്‍ഫിക്കര്‍ കണ്ടെയ്‌നറുടെ അടിയില്‍പ്പെടുകയായിരുന്നു. പുന്നപ്ര പൊലിസ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha