കെടിയു താല്‍ക്കാലിക വി.സി ഡോ. സിസ തോമസിനെ തെറിപ്പിക്കും? കെ.ടി യു താല്‍ക്കാലിക വിസിയായി ഡോ. സിസ തോമസിനെ നിയമിച്ച ഗവര്‍ണറുടെ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിൽ നിർണായക വിധി ഇന്ന്! ഉച്ചയ്ക്ക് 1.45ന് സിംഗിള്‍ ബെഞ്ചാണ് വിധി പറയുന്നത്

കെടിയു താല്‍ക്കാലിക വി.സിയായി ഡോ. സിസ തോമസിനെ നിയമിച്ചതിനെതിരെ സര്‍ക്കാര്‍ ഹർജി നൽകിയിരുന്നു. ഇപ്പോൾ ഇതാ ഈ ഹർജിയിൽ ഹൈക്കോടതി ഇന്ന് നിർണായക വിധി പറയുവാൻ ഒരുങ്ങുകയാണ്. ഗവര്‍ണർ സ്വീകരിച്ചിരിക്കുന്നത് സിസ തോമസിനെ നിയമിച്ചത് സദുദ്ദേശത്തോടെയാണെന്നാണ്. .എന്നാല്‍ സര്‍ക്കാർ വാദിക്കുന്നത് തങ്ങളുടെ അധികാരം മറികടന്ന് ചാന്‍സലറായ ഗവര്‍ണര്‍ നിയമനം നടത്തിയെന്നാണ് . ഇത്തരത്തിലുള്ള വാദ പ്രതിവാദങ്ങളാണ് നടക്കുന്നത്.
എന്തായാലും കെ.ടി യു താല്‍ക്കാലിക വിസിയായി ഡോ. സിസ തോമസിനെ നിയമിച്ച ഗവര്‍ണറുടെ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഉച്ചയ്ക്ക് 1.45ന് സിംഗിള്‍ ബഞ്ച് വിധി പറയും. വളരെ ആകാംഷയോടെ രാഷ്ട്രീയ കേരളം ഈ കേസിലെ വിധി അറിയാൻ കാത്തിരിക്കുകയാണ്. സിസ തോമസിനെ നിയമിച്ചത് സദുദ്ദേശത്തോടെയാണെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചവര്‍ക്ക് യോഗ്യതയില്ലെന്നും ഗവര്‍ണ്ണറുടെ അഡ്വക്കേറ്റ് കഴിഞ്ഞ ദിവസം വാദത്തിനിടയിൽ വീണ്ടും വാദിച്ചു.
സര്‍ക്കാരിന്റെ 3 ശുപാര്‍ശകളും തള്ളപ്പെട്ടാല്‍ സ്വന്തം നിലയ്ക്ക് ചാന്‍സലര്‍ക്ക് നടപടി എടുക്കാമെന്നും പറഞ്ഞു. സീനിയോറിറ്റിയില്‍ സിസ തോമസ് നാലാം സ്ഥാനത്തായിരുന്നു എന്ന വാദം ചാന്‍സലറായ ഗവര്‍ണർ ഉന്നയിക്കുന്നു. പക്ഷേ സീനിയോറിറ്റിയില്‍ സിസയുടെ സ്ഥാനം പത്താമതാണെന്നന്നാണ് സര്‍ക്കാര്‍ ശുപാര്‍ശകള്‍ . ആ ശുപാര്‍ശ എന്ത് കൊണ്ട് തള്ളപ്പെട്ടുവെന്ന് ചാന്‍സലര്‍ വ്യക്തമാക്കിയിട്ടില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്. യു.ജി.സിയുടെ നിലപാട് നേരത്തെ തന്നെ നമുക്ക് അറിയാവുന്നതാണ്.
അതായത് പത്ത് വര്‍ഷം പ്രൊഫസര്‍ തസ്തികയിലുള്ള അധ്യാപന പരിചയം, അക്കാദമിക വിദഗ്ധന്‍ എന്നീ മാനദണ്ഡങ്ങള്‍ താല്‍കാലിക വി.സി നിയമനത്തില്‍ ബാധകമാണ്. പ്രൊ.വി.സി സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റിന് വിലയില്ലെന്നും പ്രോ വി.സി യ്ക്ക് വി.സിയുടെ അധികാരം നല്‍കാനാകില്ലെന്നും യു.ജി.സി നിലപാടെടുക്കുകയും ചെയ്തിരുന്നു. . അതേസമയം വിദ്യാര്‍ത്ഥികൾക്കാണ് പ്രഥമ പരിഗണനയെന്ന് പറഞ്ഞ കോടതി വി.സി നിയമന തര്‍ക്കം അനാവശ്യമെന്നും വ്യക്തമാക്കുകയും ചെയ്തു.
അതേസമയം സാങ്കേതിക സർവകലാശാ താൽക്കാലിക വൈസ് ചാൻസലറായി ഡോ. സിസ തോമസിനെ നിയമിച്ച വിഷയത്തിൽ ചാൻസലറായ ഗവർണറോട് ഹൈക്കോടതി ചോദ്യശരങ്ങൾ നേരത്തെ ഉന്നയിച്ചിരുന്നു. നിയമനത്തിനായി സിസ തോമസിനെ കണ്ടെത്തിയത് എങ്ങനെയാണെന്നു കോടതി ചോദിച്ചു. സിസ തോമസിന്റെ പേര് ആരാണു നിർദേശിച്ചത്? മറ്റു വിസിമാർ ഇല്ലായിരുന്നോ? പ്രോ വൈസ് ചാൻസലർ ലഭ്യമായിരുന്നോ? എങ്ങനെ സിസയുടെ പേരിലേയ്ക്ക് എത്തി തുടങ്ങിയ ചോദ്യങ്ങളും കോടതി ഉന്നയിച്ചു.
https://www.facebook.com/Malayalivartha
























