സഹോദരിക്കു പിന്നാലെ സഹോദരനും...... സഹോദരി മരിച്ച വിവരം അറിഞ്ഞ് സഹോദരനും മരിച്ചു

സഹോദരിക്കു പിന്നാലെ സഹോദരനും..... സഹോദരി മരിച്ച വിവരം അറിഞ്ഞ് സഹോദരനും മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് നാലാം വാര്‍ഡ് പൊന്നാട് നരിയനയില്‍ പരേതനായ മുഹമ്മദിന്റെ ഭാര്യ സീനത്ത് (62), സഹോദരന്‍ പൊന്നാട് നടുവത്തേഴത്ത് പുത്തന്‍പറമ്പില്‍ ഹംസ (73) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി 11.30 ഓടെയാണ് സീനത്ത് മരിച്ചത്. വിവരമറിഞ്ഞ് ഹംസ കുടുംബത്തോടൊപ്പം സീനത്തിന്റെ വീട്ടിലേക്ക് പുറപ്പെടുമ്പോള്‍ പെട്ടെന്ന് ദേഹാസാസ്ഥ്യം ഉണ്ടാകുകയും പുലര്‍ച്ചെ 12.30 ഓടെ അദ്ദേഹവും മരണപ്പെടുകയായിരുന്നു.ഹംസ വീടിനോട് ചേര്‍ന്ന് ചായക്കട നടത്തുകയായിരുന്നു. ഇരുവരും അടുത്തടുത്താണ് താമസിച്ചിരുന്നത്.
സീനത്തിന്റെ മക്കള്‍: ഹന്നത്ത്, നുസ്രത്ത്. മരുമക്കള്‍: അന്‍സര്‍, മന്‍സൂര്‍.ആസിയ ബീവിയാണ് ഹംസയുടെ ഭാര്യ. മക്കള്‍: നജുമുദ്ദീന്‍, അന്‍സാരി, പരേതയായ നജ്മ. മരുമക്കള്‍: നിഷ, ഷഹീറ, ഷംസുദ്ദീന്‍.
സീനത്തിന്റെ ഖബറടക്കം ചൊവ്വാഴ്ച പൊന്നാട് മഹല്ല് ഖബര്‍സ്ഥാനില്‍.
"
https://www.facebook.com/Malayalivartha
























