മത്സ്യത്തൊഴിലാളികളെ പുരോഹിതര്‍ സമരത്തിന് നിര്‍ബന്ധിക്കുന്നു.... വിഴിഞ്ഞത്ത് കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മന്ത്രി വി. ശിവന്‍കുട്ടി

മത്സ്യത്തൊഴിലാളികളെ പുരോഹിതര്‍ സമരത്തിന് നിര്‍ബന്ധിക്കുന്നു.... വിഴിഞ്ഞത്ത് കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മന്ത്രി വി. ശിവന്‍കുട്ടി.ുറത്തുള്ള ഏജന്‍സികള്‍ ഇതിന് സഹായിക്കുന്നുണ്ടോയെന്ന് സംശയിക്കുന്നതായും ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. മലയാളികള്‍ക്കുള്ള ഓണസമ്മാനമായി വിഴിഞ്ഞം തുറമുഖത്ത് കപ്പലെത്തുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും പറഞ്ഞു.
സീപോര്‍ട്ട് ലിമിറ്റഡ് കന്പനി മാസ്‌കറ്റ് ഹോട്ടലില്‍ നടത്തുന്ന സെമിനാറിലാണ് മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. 2023 സെപ്റ്റംബറില്‍ തുറമുഖത്ത് ആദ്യ കപ്പല്‍ എത്തുമെന്ന് പറഞ്ഞ മന്ത്രി, വിഴിഞ്ഞം പദ്ധതിയുടെ ഉടമസ്ഥാവാകാശം അദാനിക്കല്ല സര്‍ക്കാരിനാണെന്ന് വ്യക്തമാക്കി.
മത്സ്യത്തൊഴിലാളികളുടെ ഭൂമി ഏറ്റെടുത്തിട്ടില്ലെന്നും തീരശോഷണത്തിന് കാരണം തുറമുഖ നിര്‍മാണമല്ലെന്നും അദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























