കാമുകനായിരുന്ന ഷാരോണിനെ കഷായത്തില്‍ വിഷംചേര്‍ത്ത് നല്‍കി കൊലപ്പെടുത്തിയ കേസിലെ പ്രതികളായ കാമുകി ഗ്രീഷ്മയുടെ മാതാവും അമ്മാവനും നല്‍കിയ ജാമ്യ ഹരജികള്‍ ഹൈകോടതി വിധിപറയാന്‍ മാറ്റി

കാമുകനായിരുന്ന ഷാരോണിനെ കഷായത്തില്‍ വിഷംചേര്‍ത്ത് നല്‍കി കൊലപ്പെടുത്തിയ കേസിലെ പ്രതികളായ കാമുകി ഗ്രീഷ്മയുടെ മാതാവും അമ്മാവനും നല്‍കിയ ജാമ്യ ഹരജികള്‍ ഹൈകോടതി വിധിപറയാന്‍ മാറ്റി.
രണ്ടും മൂന്നും പ്രതികളായ സിന്ധു (52) നിര്‍മല കുമാരന്‍ നായര്‍ (62) എന്നിവരാണ് ഹരജി നല്‍കിയത്. വിഷം കലര്‍ന്ന കഷായ കുപ്പി മാറ്റി തെളിവ് നശിപ്പിച്ചു എന്ന കേസ് മാത്രമാണ് തങ്ങള്‍ക്കെതിരെയുള്ളതെന്നും ജാമ്യം അനുവദിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.പാറശ്ശാല മുര്യങ്കര സ്വദേശി ഷാരോണ്‍ രാജിനെയാണ് കാമുകി ഗ്രീഷ്മ വിഷം കൊടുത്ത് കൊലപ്പെടുത്തിയത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് ഷാരോണ്‍ മരിച്ചതെങ്കിലും ഗ്രീഷ്മയുടെ വീട്ടില്‍വെച്ചാണ് കഷായം നല്‍കിയത്. ഗ്രീഷ്മയുടെ വീട് സ്ഥിതിചെയ്യുന്ന രാമവര്‍മന്‍ചിറ തമിഴ്‌നാട്ടിലെ പളുകല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ്.
വിചാരണവേളയില്‍ സംഭവം നടന്നത് തമിഴ്‌നാട്ടിലാണെന്ന വാദം പ്രതിഭാഗം ഉന്നയിക്കാന്‍ സാധ്യതയുണ്ടെന്ന് നിയമോപദേശം ലഭിച്ചിരുന്നു. എന്നാല്‍, കേസ് അന്വേഷിച്ചതും പ്രതികളെ പിടികൂടിയതും ഷാരോണിന്റെ മൊഴി രേഖപ്പെടുത്തിയതുമെല്ലാം കേരള പൊലീസാണ്. ആ സാഹചര്യത്തില്‍ കേരള പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ പ്രശ്‌നമില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമായത്.
"
https://www.facebook.com/Malayalivartha
























