പിണറായിക്ക് നേരെ ഒളിയമ്പുമായി ഗവർണർ! സർക്കാരിന്റെ നെഞ്ച് പിളർന്നു! വെല്ലുവിളിച്ച് ഗവർണർചട്ടവിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ സർക്കാരിൽ നിന്ന് സമ്മർദ്ദമുണ്ടായെന്ന് ഗവർണർ; നിയമവിരുദ്ധമായി ചെയ്‌തെന്ന് തെളിയിച്ചാൽ രാജി

ഗവർണർ സർക്കാർ പോര് വീണ്ടും തുടരുന്നു. ചട്ടവിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ സർക്കാരിൽനിന്ന് സമ്മർദ്ദമുണ്ടായെന്ന് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ പറഞ്ഞു. കേസരി വാരികയുടെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
അതേസമയം സഹി കെട്ടപ്പോഴാണ് ഗവർണറെന്ന നിലയിൽ തിരുത്താൻ തുടങ്ങിയതെന്നും, ഹൈക്കോടതിയും സുപ്രീം കോടതിയും തന്റെ നിലപാട് ശരി വെച്ചെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്‌തെന്ന് തെളിയിച്ചാൽ രാജി വയ്ക്കാൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇപ്പോഴും സർവകലാശാലകളുടെ സ്വതന്ത്രമായ അധികാരത്തിൽ കൈ കടത്താൻ സർക്കാർ ശ്രമിക്കുന്നതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
മാത്രമല്ല അധികാരത്തിലുള്ളവരെ പിന്തുണക്കുന്നവർ കണ്ണൂർ വൈസ് ചാൻസലറായി വീണ്ടും വരണമെന്ന രാഷ്ട്രീയ സമ്മർദ്ദം കൊണ്ടായിരുന്നു, വി.സി. നിയമനത്തിനായി പത്രപരസ്യമടക്കം നൽകിയ ശേഷം പുനർ നിയമനം നൽകേണ്ടിവന്നത്. എന്നാൽ ഇതിൽ താൻ ആശങ്കാകുലനാണെന്നും, ഇതേസമയം കോടതി വിധികൾ തനിക്ക് ഏറെ സന്തോഷം നൽകുന്നതാണെന്നും ഗവർണർ പറഞ്ഞു.
https://www.facebook.com/Malayalivartha
























