Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..

'കേരളത്തിലെ ഡോക്ടർമാർക്ക് അങ്ങനത്തെ മോശം അനുഭവങ്ങൾക്ക് ഒരു കുറവുമില്ലാന്ന് നിങ്ങൾക്കുമറിയാം. പക്ഷെ എല്ലാ രോഗികളും എപ്പോ വേണേലും കിട്ടാവുന്ന ഒരു ചവിട്ടും കൊണ്ട് വരുന്നവരാണെന്നും ആ രീതിയിൽ ഇനി മുതൽ അവരെ നോക്കിയാൽ മതിയെന്നും ഡോക്ടർ ചിന്തിച്ചു തുടങ്ങിയാൽ ചീട്ടു കൊട്ടാരം പോലെ തകരുന്ന ഒന്നാണീ ആരോഗ്യകേരളം. തലയിൽ ഒരിക്കൽ തേങ്ങ വീണവർക്ക് ആ അനുഭവം മറക്കാൻ പറ്റില്ല...' ഡോ. മനോജ് വെള്ളനാട് കുറിക്കുന്നു

29 NOVEMBER 2022 01:47 PM IST
മലയാളി വാര്‍ത്ത

More Stories...

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...

കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടറിനെ ആക്രമിച്ച സംഭവം ഏറെ വിവാദങ്ങളാണ് സൃഷ്ടിച്ചത്. എന്നാൽ ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. മനോജ് വെള്ളനാട്.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ഡോക്ടറെ ചവിട്ടിയ പ്രതിയെ അറസ്റ്റ് ചെയ്തു. ശേഷം ബഹുമാനപ്പെട്ട കോടതിയുടെ നിർദ്ദേശപ്രകാരം ഉപാധികളോടെ ജാമ്യത്തിൽ വിട്ടു. ഒരൽപ്പം ആശ്വാസം നൽകുന്ന കാര്യം തന്നെ. ഇങ്ങനൊരു സംഭവമേ നടന്നിട്ടില്ലാന്ന് പ്രതിഭാഗം വാദിക്കുന്നതിനിടയിൽ, അറസ്‌റ്റെങ്കിലും നടന്നല്ലോ. പക്ഷെയതിൽ അധികം സന്തോഷിക്കാനുള്ള വകയൊന്നുമില്ല. Justice delayed is always justice denied. അതിവിടെ സംഭവിച്ചു കഴിഞ്ഞ കാര്യമാണ്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിൽ നടന്ന സംഭവമാണ്. ഇന്ന് തിങ്കളാഴ്ചയായി. 6 ദിവസമെടുത്തു, കൺമുന്നിലുള്ള ഒരു പ്രതിയെ പോലീസിന് ഒന്ന് കൺകുളിരെ കാണാൻ. ആദ്യ 24 മണിക്കൂറിൽ അറസ്റ്റ് ചെയ്യാത്തത്, ഭാര്യയുടെ മരണാനന്തര ചടങ്ങുകൾക്കിടയിലെങ്ങനെ..? എന്ന് ചോദിച്ചിട്ടായിരുന്നു. നിയമപരമായിട്ടങ്ങനെ വിട്ടുവീഴ്ചയൊക്കെ ഉണ്ടോയെന്നറിയില്ലെങ്കിലും, മനുഷ്യത്വത്തിന്റെ പേരിൽ ആ വാദം അംഗീകരിച്ചവരാണ് ഞങ്ങൾ. തീവ്രവാദിയൊന്നുമല്ലല്ലോ പ്രതി.

പക്ഷെ അതു കഴിഞ്ഞും എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലാ എന്ന് ചോദിച്ചായിരുന്നു ഡോക്ടർമാർ പ്രതിഷേധിക്കാനിറങ്ങിയത്. എന്നിട്ടുമിവിടെ ഒന്നും സംഭവിച്ചില്ല. അറസ്റ്റ് വൈകുന്ന ആ സമയം, ആദ്യം കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിക്കുകയായിരുന്നു പ്രതി. പല രീതിയിൽ ശ്രമിച്ചിട്ടും അത് നടക്കില്ലാ എന്നു വന്നപ്പോഴാണ്, അന്നുവരെയില്ലാതിരുന്ന ചികിത്സാ പിഴവും ആരോപിച്ച് അയാളുടെ കുടംബം മുന്നോട്ട് വരുന്നത്. അതാവുമ്പോ ഡോക്ടറെ തല്ലിയാലും തെറ്റില്ലാ എന്നൊരു പൊതുബോധം നേരത്തേ സെറ്റ് ചെയ്തിട്ടുണ്ടല്ലോ. മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും സപ്പോർട്ട് അനർഗളം ലഭിക്കുകയും ചെയ്യും.

ഒടുവിൽ കോടതിയിൽ നിന്നും മുൻകൂർ ജാമ്യവും ലഭിച്ചശേഷം, കോടതിയുടെ നിർദ്ദേശം ലഭിച്ചതുകൊണ്ടു മാത്രം അയാൾ സ്വയം സ്റ്റേഷനിൽ ഹാജരായി അറസ്റ്റ് വരിച്ചു. ജാമ്യം നേടി വീട്ടിലും പോയി. സിനിമയിലെ നായകനടനെ പോലെ. അതോടെ ആ ചാപ്റ്റർ കഴിഞ്ഞു.

എന്തായാലും ഒരുപാട് പാഠങ്ങൾ പഠിച്ചു. ചെറിയൊരു ധാരണയുണ്ടായിരുന്നെങ്കിലും ഡോക്ടർമാർക്കെതിരെ ഇത്രയധികം വൈരാഗ്യമുള്ളൊരു സമൂഹത്തിലാണ് ജീവിക്കുന്നതെന്ന തിരിച്ചറിവായിരുന്നു അതിലേറ്റവും വലുത്. ആരാണെന്നോ ഏതു തരം മനുഷ്യനാണെന്നോ അറിയാത്ത ഒരു ഡോക്ടർക്ക് ചവിട്ടു കൊണ്ടതിൽ ആഹ്ലാദിക്കുകയും കിട്ടിയ അവസരം മുതലാക്കി ഡോക്ടർ സമൂഹത്തെയാകെ വീണ്ടും വീണ്ടും ചവിട്ടുകയും ചെയ്തവർ എന്തുമാത്രം പേർ! ഫോണിലും ഇൻബോക്സിലും വാട്സാപ്പിലും ഏതു സമയത്തും ഡോക്ടറുടെ സേവനം തേടിയിരുന്നവരെ വരെ അക്കൂട്ടത്തിൽ കണ്ടപ്പോൾ നിറഞ്ഞു.

അവർക്കൊക്കെയും പറയാനുള്ള ന്യായീകരണം, അവർക്കോ വേണ്ടപ്പെട്ടവർക്കോ എപ്പോഴെങ്കിലും ഡോക്ടർമാരിൽ നിന്നുണ്ടായ മോശം അനുഭവമാണ്. അതു ശരിയായിരിക്കാം. പക്ഷെ അവരോടും സപ്പോർട്ട് ചെയ്യുന്നവരോടും ചോദിക്കാനുള്ള ഒരു ചോദ്യം, നിങ്ങളുടെ അനുഭവത്തിന്റെ ബലത്തിൽ നിങ്ങളെടുക്കുന്ന ഇതേ മനോഭാവത്തോടെ ഒരു ഡോക്ടർ തന്റെ രോഗികളെ പരിശോധിച്ച് തുടങ്ങിയാൽ എങ്ങനെയായിരിക്കും ഇവിടെ കാര്യങ്ങൾ എന്നാണ്. കേരളത്തിലെ ഡോക്ടർമാർക്ക് അങ്ങനത്തെ മോശം അനുഭവങ്ങൾക്ക് ഒരു കുറവുമില്ലാന്ന് നിങ്ങൾക്കുമറിയാം. പക്ഷെ എല്ലാ രോഗികളും എപ്പോ വേണേലും കിട്ടാവുന്ന ഒരു ചവിട്ടും കൊണ്ട് വരുന്നവരാണെന്നും ആ രീതിയിൽ ഇനി മുതൽ അവരെ നോക്കിയാൽ മതിയെന്നും ഡോക്ടർ ചിന്തിച്ചു തുടങ്ങിയാൽ ചീട്ടു കൊട്ടാരം പോലെ തകരുന്ന ഒന്നാണീ ആരോഗ്യകേരളം.
തലയിൽ ഒരിക്കൽ തേങ്ങ വീണവർക്ക് ആ അനുഭവം മറക്കാൻ പറ്റില്ല.

അതവർ കിട്ടുന്ന അവസരങ്ങളിലെല്ലാം പറഞ്ഞു നടന്നെന്നുമിരിക്കും. പക്ഷെ, തലയിൽ തേങ്ങ വീഴാത്തവർ, എന്റെ തലയിൽ തേങ്ങ വീണില്ലാ, എന്റെ തലയിൽ തേങ്ങ വീണില്ലാ എന്ന് പറഞ്ഞു നടക്കില്ല. അതുപോലെയാണ് ഡോക്ടർമാരിൽ നിന്നും (അല്ലെങ്കിൽ മറ്റേതൊരു ജോലി ചെയ്യുന്നവരിൽ നിന്നും) മോശം അനുഭവം ഉണ്ടായവരുടെ കാര്യവും. തലയിൽ തേങ്ങ വീഴാത്ത മനുഷ്യരും തലയിൽ തേങ്ങ വീഴ്ത്താത്ത തെങ്ങുകളുമാണ് ഈ ഭൂമിയിൽ ബഹുഭൂരിപക്ഷവുമെന്ന് ഈ പറയുന്നവരും കേൾക്കുന്നവരും മറക്കുന്നതാണ് പ്രശ്നം. ഈ വിഷയങ്ങൾ ഇനിയും എഴുതാൻ വയ്യാ. ശരിക്കും മടുത്തു. തിരിച്ചറിവുകൾ മനുഷ്യനെ സ്ട്രോങ്ങാക്കുമെന്നാണ് പറയാറ്. പക്ഷെ ഈ വിഷയത്തിലുണ്ടായ തിരിച്ചറിവുകൾ എന്നെയുൾപ്പെടെ നിരവധി ആരോഗ്യപ്രവർത്തകരെ ദുർബലരാക്കുകയാണുണ്ടായത്. അതിൽ നിന്നും മാറിവരാൻ കുറച്ച് സമയമെടുക്കുമായിരിക്കും.

ഭൂരിപക്ഷവും എതിരായിരുന്നപ്പോഴും സംശയത്തോടെ മാത്രം കൂടെ നിന്നപ്പോഴും, വസ്തു നിഷ്ഠമായി കാര്യങ്ങളെ കാണുകയും ആത്മാർത്ഥമായി സപ്പോർട്ട് ചെയ്യുകയും ചെയ്തവർ കുറേ പേരുണ്ട്. അവരാരെയും മറക്കുന്നില്ല. സ്നേഹം മാത്രം.
ഒപ്പം, എല്ലാതരം മനുഷ്യർക്കും നന്ദി
മനോജ് വെള്ളനാട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (12 minutes ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (24 minutes ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (33 minutes ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (38 minutes ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (53 minutes ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (1 hour ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (1 hour ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (1 hour ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (1 hour ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (2 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (2 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (2 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (8 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (9 hours ago)

Malayali Vartha Recommends