രമ്യ ഹരിദാസ് എംപിയെ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞു; താക്കീത് ചെയ്തിട്ടും ശല്യം ചെയ്യൽ; ഒടുവിൽ അറസ്റ്റ്

രമ്യ ഹരിദാസ് എംപിയെ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. രമ്യ ഹരിദാസിന്റെ പരാതിയിലാണ് നടപടി. സംഭവത്തിൽ കോട്ടയം എരുമേലി കണ്ണിമല സ്വദേശി ഷിബുക്കുട്ടന്‍ (48) ആണ് അറസ്റ്റിലായത്.
അതേസമയം അര്‍ധരാത്രി രമ്യ ഹരിദാസ് എംപിയുടെ ഫോണിലേക്ക് നിരന്തരം വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് പരാതി നൽകിയത്. എന്നാൽ നിരവധി തവണ താക്കീത് ചെയ്തിട്ടും ശല്യം തുടർന്നിരുന്നു.
ഇതോടെയാണ് രമ്യ ഹരിദാസ് എംപി പൊലീസിൽ പരാതി നൽകിയതെന്നാണ് അറിയുന്നത്. സംഭവത്തെ തുടർന്ന് പാലക്കാട് എസ് പി വിശ്വനാഥിന്റെ നിർദേശപ്രകാരം കോട്ടയം തുമരംപാറയിൽ നിന്നാണ് ഇയാളെ വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha

























