സുഹൃത്തിനൊപ്പം ഡ്രൈവിങ് ടെസ്റ്റിനായി പോകവേ ചങ്ങരംകുളത്ത് ബൈക്കും ബസ്സും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം...

ചങ്ങരംകുളത്ത് ബൈക്കും ബസ്സും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പന്താവൂര്‍ കക്കിടിപ്പുറം താമസിച്ചിരുന്ന ഒസാരവളപ്പില്‍ അബ്ദുല്ലക്കുട്ടിയുടെ മകന്‍ അജിലാന്‍ (18) ആണ് മരിച്ചത്.ചങ്ങരംകുളം ചിറവല്ലൂര്‍ റോഡില്‍ പാറക്കല്‍ ഇറക്കത്ത് ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടം നടന്നത്.
അജിലാന്‍ സഞ്ചരിച്ച ബൈക്ക് നിയന്തണം വിട്ടതോടെ എതിരെ വന്ന സ്വകാര്യ ബസ്സില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ തെറിച്ച് വീണ് ഗുരുതര പരിക്കേറ്റ അജിലാനെ നാട്ടുകാര്‍ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പീന്നീട് എടപ്പാളിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ചങ്ങരംകുളത്ത് ഫ്രൂട്ട്‌സ് കടയില്‍ ജീവനക്കാരനായിരുന്ന അജിലാന്‍ സുഹൃത്തിനൊപ്പം ഡ്രൈവിങ് ടെസ്റ്റിനായി പോകുമ്പോഴായിരുന്നു അപകടം നടന്നത്. മൃതദേഹം എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചങ്ങരംകുളം പൊലീസ് മേല്‍നടപടികളെടുത്തു.
" f
https://www.facebook.com/Malayalivartha

























