അട്ടപ്പാടി ആശുപത്രിയിൽ ആദിവാസി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; താവളം സ്വദേശി പിടിയിൽ

പാലക്കാട് ആശുപത്രിയിൽ ആദിവാസി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. അട്ടപ്പാടിയിൽ കോട്ടത്തറ ആശുപത്രിയിലാണ് സംഭവം നടന്നത്. കേസിൽ താവളം സ്വദേശി ചന്ദ്രനാണ് (42) അഗളി പോലീസിന്റെ പിടിയിലായത്. കോട്ടത്തറ ആശുപത്രിയിൽ ഇന്ന് പുലർച്ചയാണ് സംഭവം.
അതേസമയം ആശുപത്രിയിലെ നിരീക്ഷണ മുറിയിൽ വെച്ച് ആദിവാസി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെയാണ് പിടികൂടിയത്. എന്നാൽ ബൈക്ക് അപകടത്തിൽപ്പെട്ടതായി പറഞ്ഞാണ് ചന്ദ്രൻ ആശുപത്രിയിൽ ചികിത്സ തേടിയത്.
തുടർന്ന് ഡോക്ടർ പരിശോധിച്ച് ചന്ദ്രനെ നിരീക്ഷണ മുറിയിൽ കിടത്തിയിരിക്കുകയായിരുന്നു. ഈ സമയത്താണ് സമീപത്ത് നിരീക്ഷണത്തിനായി കിടത്തിയിരുന്ന 23 കാരിയായ ആദിവാസി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.
https://www.facebook.com/Malayalivartha

























