രാജ്യം തൽക്കാലം വിടുകയാണ്; ഇപ്പോൾ ലീവ്! തിരിച്ചു വരുമെന്ന് കരുതുന്നു; അടിവയറിന് ചവിട്ടേറ്റ വനിതാ ഡോക്ടറുടെ നിലപാട്;തിരിച്ച് തല്ല് കിട്ടില്ല എന്ന ഒറ്റ ഉറപ്പാണ് ആശുപത്രി ആക്രമണങ്ങളുടെ ആണിക്കല്ല്; മാറ്റുവിൻ ചട്ടങ്ങളെ; ഡോ സുൽഫി നൂഹു കുറിക്കുന്നു

രാജ്യം തൽക്കാലം വിടുകയാണ്. ഇപ്പോൾ ലീവ്! തിരിച്ചുവരുമെന്ന് കരുതുന്നു. അടിവയറിന് ചവിട്ടേറ്റ വനിതാ ഡോക്ടറുടെ നിലപാട്. വ്യക്തമാക്കി ഡോ സുൽഫി നൂഹു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഇപ്പോ പോവാണ്.
രാജ്യം തൽക്കാലം വിടുകയാണ്. ഇപ്പോൾ ലീവ്! തിരിച്ചുവരുമെന്ന് കരുതുന്നു.
അടിവയറിന് ചവിട്ടേറ്റ വനിതാ ഡോക്ടറുടെ നിലപാട്. പ്രതിക്ക് മുൻകൂർ ജാമ്യം കിട്ടുന്നവരെ പോലീസ് മെല്ലെ മെല്ലെ പോകുമ്പോൾ വനിതാ ഡോക്ടർ ഇന്ന് രാജ്യം വിടുന്നു . അത് താൽക്കാലികമാകട്ടെയെന്നാഗ്രഹം. രാജ്യം വിടരുതെന്നും തിരിച്ച് ജോലിയിൽ പ്രവേശിക്കണമെന്നും മൂത്ത സഹോദരനെ പോലെ നിർദ്ദേശിക്കുന്നു.
അസംതൃപ്തരായ വൈദ്യ സമൂഹം ഡിഫൻസിഫ് മെഡിസിൻ പ്രാക്ടീസ് ചെയ്യുന്നത് കേരളത്തിന് അപകടം. കേരളത്തിലെ നിലവിലെ നിയമത്തിൽ സമൂലമായ അഴിച്ചു പണി അനിവാര്യം. എത്രയും പെട്ടെന്ന്. രാഷ്ട്രീയമോ മറ്റു സ്വാധീനമോ ഉള്ളവർ രക്ഷപ്പെടാൻ ശ്രമിക്കുന്നത് തടയപ്പെടണം . ചികിത്സ പിഴവിനും അഴിമതിക്കും മറ്റു മാർഗങ്ങൾ നിലവിലുണ്ട്.
യുദ്ധത്തിൽ പോലും ആശുപത്രികൾ ഒഴിവാക്കുമ്പോൾ തിരിച്ച് തല്ല് കിട്ടില്ല എന്ന ഒറ്റ ഉറപ്പാണ് ആശുപത്രി ആക്രമണങ്ങളുടെ ആണിക്കല്ല്. മാറ്റുവിൻ ചട്ടങ്ങളെ.
https://www.facebook.com/Malayalivartha

























