തൊഴിലാളിയെ കടുവ ആക്രമിച്ചു.... സീതത്തോട് കോട്ടമണ്‍പാറയില്‍ ആങ്ങമൂഴി സ്വദേശിയെയാണ് കടുവ ആക്രമിച്ചത്

തൊഴിലാളിയെ കടുവ ആക്രമിച്ചു.... സീതത്തോട് കോട്ടമണ്‍പാറയില്‍ തൊഴിലാളിയെ കടുവ ആക്രമിച്ചു. ആങ്ങമൂഴി സ്വദേശി അനുകുമാറിനാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രദേശത്തെ കെഎസ്ഇബി വൈദ്യുത ടവറിന് സമീപത്തുള്ള പുല്ല് വെട്ടാനെത്തിയ തൊഴിലാളിയെ കടുവ ആക്രമിക്കുകയായിരുന്നു. സമീപത്തെ കുറ്റിക്കാട്ടില്‍ കാട്ടുപന്നിയെ വേട്ടയാടിയിരുന്ന കടുവ പൊടുന്നനെ അനുകുമാറിനെ ആക്രമിക്കുകയായിരുന്നു.
കാലിന് പരിക്കേറ്റ അനുകുമാറിനെ മറ്റ് തൊഴിലാളികള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. വിദഗ്ധ ചികിത്സയക്കായി ഇയാളെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുമെന്നാണ് സൂചനകള്‍.
"
https://www.facebook.com/Malayalivartha

























