അപകടകരമായത് എന്തു ചെയ്യുമ്പോഴും, പ്രത്യേകിച്ച് അത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന രീതികൾ വിശദീകരിക്കുന്ന വേദിയിലും ഇത്തരത്തിൽ അനുകരിക്കാൻ കഴിയാത്തത് പ്രദർശിപ്പിക്കാതിരിക്കുന്നതാണ് നല്ലത്; പാമ്പ് പിടുത്തം പോലെ അപകടകരമായത് എന്തുമാകട്ടെ അത് ചെയ്യുമ്പോൾ ശാസ്ത്രീയമായ സുരക്ഷാ ക്രമീകരണങ്ങൾ സ്വീകരിച്ചിരിക്കണം; ഒരു നീർക്കോലിയെ എങ്കിലും പിടിച്ചിട്ട് വിമർശിക്കടി എന്നു പറയുന്നവരോട് പറയാനുള്ളത്, എനിക്ക് ഭയമാണ്, ഞാൻ ഓടും അറിയാത്ത പണി ചെയ്ത് കടി വാങ്ങാൻ ഞാൻ വാവാ സുരേഷ് അല്ല; തുറന്നടിച്ച് ജസ്‌ല മാടശേരി

പാമ്പ് പിടുത്തം പോലെ അപകടകരമായത് എന്തുമാകട്ടെ അത് ചെയ്യുമ്പോൾ ശാസ്ത്രീയമായ സുരക്ഷാ ക്രമീകരണങ്ങൾ സ്വീകരിച്ചിരിക്കണം. അത്രമാത്രം.ഒരു നീർക്കോലിയെ എങ്കിലും പിടിച്ചിട്ട് വിമർഷിക്കടി എന്നു പറയുന്നവരോട് പറയാനുള്ളത്, എനിക്ക് ഭയമാണ്, ഞാൻ ഓടും അറിയാത്ത പണി ചെയ്ത് കടി വാങ്ങാൻ ഞാൻ വാവാ സുരേഷ് അല്ല . നിർണായകമായ കുറിപ്പ് പങ്കു വച്ച് ജസ്‌ല മാടശേരി . ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
പാമ്പ് അതിന്റെ പരിണാമപരമായ പ്രതിരോധത്തിന് വേണ്ടിയാണ് വിഷം സ്വീകരിച്ചിരിക്കുന്നത്. പാമ്പിൻ വിഷത്തോടുള്ള പ്രതിരോധത്തിനാണ് പാമ്പിനോടുള്ള ഭയം മനുഷ്യൻ സ്വീകരിച്ചിരിക്കുന്നത്. അപകടകരമായത് ചെയ്യുന്നതിനുള്ള ഭയമാണ് പരിണാമ പരമായി നിലനിൽക്കാൻ മനുഷ്യനിൽ സെലക്ട് ചെയ്തിട്ടുള്ളത്. ശത്രുക്കളെ ഭയപ്പെടുത്താനുള്ള ഉപാധികളാണ് പാമ്പിലെ വിഷവും പത്തിയും രൂപവും ഒക്കെ.
അപകടകരമായത് എന്തു ചെയ്യുമ്പോഴും, പ്രത്യേകിച്ച് അത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന രീതികൾ വിശദീകരിക്കുന്ന വേദിയിലും ഇത്തരത്തിൽ അനുകരിക്കാൻ കഴിയാത്തത് പ്രദർശിപ്പിക്കാതിരിക്കുന്നതാണ് നല്ലത്.ഈ സെമിനാർ സംഘടിപ്പിച്ചവർ എന്താണ് ഉദ്ദേശിച്ചത്.? എന്താണ് ഇദ്ദേഹത്തിൽ നിന്ന് പഠിക്കാൻ ആഗ്രഹിക്കുന്നത്.? പാമ്പ് മനുഷ്യന്റെ സഹജീവിയാണ്. അതിൻ്റെ അതിജീവനവും പരമപ്രധാനമാണ്. അതിനെ ഒരാൾക്ക് അതിഥിയായോ, സഹോദരനായോ സഹോദരിയായോ അളിയനായോ ഒക്കെ കാണാം.
അത് ഓരോരുത്തരുടേയും ഇഷ്ടം.. എന്നാൽ അശാസ്ത്രീയമായി അതിനെ പിടിക്കുന്നതും, പിടിച്ച പാമ്പിനെ അശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതും.ലിപ് ലോക്ക് കൊടുക്കുന്നതും, അത് വച്ച് ഡോഗ് ഷോ കാണിക്കുന്നതും ഒക്കെ ധീരതയൊന്നുമല്ല. പാമ്പിനും, മനുഷ്യനും ഒരു പോലെ ഹാനികരമാണ്.
വ്യക്തിപരമായി വാവാ സുരേഷിനോട് സ്നേഹം ഉള്ള വ്യക്തി എന്ന നിലയിൽ, പാമ്പ് പിടുത്തത്തിൽ താങ്കൾ വിദഗ്ധനേ അല്ല, താങ്കൾ ഇങ്ങനെ ചെയ്യുന്നതിനേക്കാൾ ഭേദം ഈ പണി ഉപേക്ഷിക്കണം എന്നേ പറയാനുള്ളു. പലതവണ പാമ്പിന്റെ കടി വാങ്ങി ആധുനിക ചികിൽസകൊണ്ട് അതിജീവിച്ച താങ്കൾ എങ്ങനെ വിദഗ്ദനാകും.? ഓടിക്കുന്ന വാഹനം പല തവണആക്സിഡന്റ് ആക്കിയ ഡ്രൈവർ ഒരിക്കലും നല്ല ഡ്രൈവർ അല്ല.
പാമ്പ് പിടുത്തം പോലെ അപകടകരമായത് എന്തുമാകട്ടെ അത് ചെയ്യുമ്പോൾ ശാസ്ത്രീയമായ സുരക്ഷാ ക്രമീകരണങ്ങൾ സ്വീകരിച്ചിരിക്കണം. അത്രമാത്രം. ഒരു നീർക്കോലിയെ എങ്കിലും പിടിച്ചിട്ട് വിമർശിക്കടി എന്നു പറയുന്നവരോട് പറയാനുള്ളത്, എനിക്ക് ഭയമാണ്, ഞാൻ ഓടും അറിയാത്ത പണി ചെയ്ത് കടി വാങ്ങാൻ ഞാൻ വാവാ സുരേഷ് അല്ല
https://www.facebook.com/Malayalivartha

























