ചാന്‍സലറായ ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ് ചോദ്യം ചെയ്ത് വിവിധ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ നല്‍കിയ ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയില്‍

ചാന്‍സലറായ ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ് ചോദ്യം ചെയ്ത് വിവിധ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ നല്‍കിയ ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയില്‍
വിസിമാരെ പുറത്താക്കാനാണ് ഗവര്‍ണറുടെ നീക്കമെന്നും, അതിന് നിയമപരമായ സാധുതയില്ലെന്നുമാണ് വിസിമാരുടെ വാദം. വിസിമാരെ നിയമിച്ച ചാന്‍സലര്‍ തന്നെ, നിയമനം തെറ്റായിരുന്നെന്ന് ഇപ്പോള്‍ പറയുന്നത് അംഗീകരിക്കാനാകില്ലെന്നും വാദിക്കുന്നു. വൈസ് ചാന്‍സലര്‍മാരുടെ പ്രാഥമിക പട്ടിക തയ്യാറാക്കിയത് യുജിസി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നും, പലര്‍ക്കും വേണ്ടത്ര യോഗ്യതയില്ലെന്ന് പിന്നീട് ബോധ്യപ്പെട്ടതോടെയാണ് രാജിവക്കാന്‍ ആവശ്യപ്പെട്ടതെന്നുമാണ് ഗവര്‍ണറുടെ നിലപാട്.
അതേസമയം സാങ്കേതിക സര്‍വകലാശാല വിസി സിസ തോമസിന്റെ നിയമനത്തിന് എതിരായ ഹര്‍ജി തള്ളിയ ഹൈക്കോടതി സിംഗിള്‍ബെഞ്ച് വിധിക്ക് എതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും.
ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കാനാണ് നീക്കം. എജി യുടെ നിയമോപദേശം തേടിയാകും അപ്പീല്‍.സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളിയതോടെ സിസ തോമസ് കെടിയു ആസ്ഥാനത്ത് കൂടുതല്‍ സജീവമായി പ്രവര്‍ത്തിക്കാനാണ് സാധ്യതയേറെയുള്ളത് .
അതേ സമയം സിസയോടുള്ള എതിര്‍പ്പും നിസഹകരണവും കെടിയു ഉദ്യോഗസ്ഥര്‍ തുടര്‍ന്നാല്‍ സര്‍വകലാശാലയില്‍ വീണ്ടും പ്രതിസന്ധി രൂക്ഷമായേക്കും.
"
https://www.facebook.com/Malayalivartha
























