ഇനി ആള്‍മാറാട്ടം നടത്തി വസ്തു തട്ടിപ്പ് നടക്കില്ല.... പ്രമാണം രജിസ്റ്റര്‍ ചെയ്യാന്‍ ആധാര്‍ പരിശോധനയും

ഇനി ആള്‍മാറാട്ടം നടത്തി വസ്തു തട്ടിപ്പ് നടക്കില്ല.... പ്രമാണം രജിസ്റ്റര്‍ ചെയ്യാന്‍ ഇനി ആധാര്‍ പരിശോധനയും. ആള്‍മാറാട്ടത്തിലൂടെ വ്യാജ പ്രമാണം ചമച്ച് വസ്തു തട്ടിയെടുക്കാനുള്ള സാധ്യത പൂര്‍ണമായും തടയാനായി ആധാറിലെ ബയോമെട്രിക് വിവരങ്ങള്‍ അടിസ്ഥാനമാക്കി പ്രമാണം രജിസ്റ്റര്‍ ചെയ്യുന്ന സംവിധാനം നടപ്പാക്കാനൊരുങ്ങുന്നു.
ഇതിനായി രജിസ്ട്രേഷന്‍ (കേരള) ചട്ടങ്ങളില്‍ ഭേദഗതി വരുത്തി വിജ്ഞാപനം പുറപ്പെടുവിച്ചു. ആധാറില്‍ പതിച്ചിരിക്കുന്ന വിരലടയാളങ്ങളും പ്രമാണം രജിസ്റ്റര്‍ ചെയ്യാന്‍ എത്തിയ വ്യക്തിയുടെ വിരലടയാളങ്ങളും സാമ്യമില്ലാതായാല്‍ രജിസ്‌ട്രേഷന്‍ നടത്തില്ല.
നിലവില്‍ ആധാര കക്ഷികളെ തിരിച്ചറിയുന്നതിന് സാക്ഷികളെയും ആധാര കക്ഷികളുടെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുമാണ് ആശ്രയിക്കുന്നത്. രജിസ്ട്രേഷന്‍ സമയത്ത് സാക്ഷി എഴുതുന്ന രീതി പുതിയ സംവിധാനം വരുന്നതോടെ അവസാനിക്കുകയും ചെയ്യും.
പുതിയ സംവിധാനം തിരഞ്ഞെടുത്ത സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ ആദ്യം നടപ്പിലാക്കുമെന്നും തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ സബ് രജിസ്ട്രാര്‍ ഓഫീസുകളിലേക്കും വ്യാപിപ്പിച്ചേക്കും.
" fr
https://www.facebook.com/Malayalivartha
























