ഓട്ടത്തിനിടെ പെട്ടെന്ന് നിര്‍ത്തിയ കെ.യു.ആര്‍.ടി.സി.യുടെ ലോഫ്‌ലോര്‍ ബസിനകത്ത് വീണ് യാത്രക്കാരന് കാലിന് പരുക്ക്.... സംഭവത്തില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍

ഓട്ടത്തിനിടെ പെട്ടെന്ന് നിര്‍ത്തിയ കെ.യു.ആര്‍.ടി.സി.യുടെ ലോഫ്‌ലോര്‍ ബസിനകത്ത് വീണ് യാത്രക്കാരന് കാലിന് പരുക്ക്.... സംഭവത്തില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍.
ആലപ്പുഴ ഡിപ്പോയിലെ ലോഫ്‌ലോര്‍ ബസിലെ ഡ്രൈവര്‍ നൗഷാദിനെയാണ് ഷൊര്‍ണൂര്‍ പോലീസ് അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടത്. വാടാനാംകുറിശ്ശി കാരക്കാട് സ്വദേശി അലിക്കാണ് പരുക്കേറ്റത്.കഴിഞ്ഞ 12-നായിരുന്നു സംഭവം നടന്നത്.
ആലപ്പുഴയില്‍ നിന്ന് നിലമ്പൂരിലേക്ക് പോവുകയായിരുന്നു ബസ്. കുളപ്പുള്ളിയില്‍ ബസ്സ്റ്റാന്‍ഡിനു മുന്നില്‍ ബ്രേക്കിട്ടപ്പോള്‍ അലി ബസിനകത്ത് വീഴുകയായിരുന്നു. അലി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച രാവിലെ ബസ് കസ്റ്റഡിയിലെടുത്തു.
ദീര്‍ഘദൂര ബസ്സായതിനാലാണ് കസ്റ്റഡിയിലെടുക്കാന്‍ താമസിച്ചതെന്ന് പോലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത ബസ് മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കുശേഷം വിട്ടു കൊടുത്തു.
" f
https://www.facebook.com/Malayalivartha






















