റബര്‍ വിലയിടിവില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെയും കേരള കര്‍ഷക യൂണിയന്റെയും സംയുക്ത ആഭിമുഖ്യത്തിലുള്ള ഉപവാസ സമരം ഇന്ന് നടക്കും

റബര്‍ വിലയിടിവില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെയും കേരള കര്‍ഷക യൂണിയന്റെയും സംയുക്ത ആഭിമുഖ്യത്തിലുള്ള ഉപവാസ സമരം ഇന്ന് നടക്കും.
രാവിലെ 10 മുതല്‍ കോട്ടയത്ത് പഴയ പോലീസ് സ്റ്റേഷന്‍ മൈതാനത്താണ് ഉപവാസസമരം സംഘടിപ്പിക്കുക. റബര്‍ കൃഷിക്കാരോട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന അവഗണ അവസാനിപ്പിക്കുക, റബര്‍ വില സ്ഥിരതാ ഫണ്ട് 250 രൂപയായി ഉയര്‍ത്തുക, സര്‍ക്കാര്‍ നല്‍കുന്ന 170 രൂപയുടെ അടിസ്ഥാന വില കുടിശിക തീര്‍ത്ത് റബര്‍ കര്‍ഷകര്‍ക്കു നല്‍കുക, റബര്‍ ബോര്‍ഡിനെ ശക്തിപ്പെടുത്താന്‍ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുക.
കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ. ജോസഫ് ഉദ്ഘാടനം നിര്‍വഹിക്കും.
"
https://www.facebook.com/Malayalivartha






















