ദുർമന്ത്രവാദത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മന്ത്രവാദിയുടെ സുഹൃത്തുക്കൾ അറസ്റ്റിൽ: മുഖ്യ പ്രതി അബ്‌ദുൾ ജബ്ബാർ ഒളിവിൽ....

കൊല്ലം ചടയമംഗലത്ത് ദുർമന്ത്രവാദത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. മന്ത്രവാദിയുടെ സുഹൃത്തുക്കളെയാണ് പോലീസ് പിടികൂടിയത്. സഹായികളായ നിലമേൽ സ്വദേശി സിദ്ദിക്കും, ചടയമംഗലം ശാലു സത്യബാബുവുമാണ് പൂയപ്പിള്ളി പോലീസിന്റെ പിടിയിലായത്. ഓയൂർ സ്വാദേശിനിയായ പെൺകുട്ടിയെ മന്ത്രവാദത്തിന്റെ പേരിൽ പീഡിപ്പിച്ച കേസിലാണ് ഒളിവിലായിരുന്ന പ്രതികൾ അറസ്റ്റിലായത്. മന്ത്രവാദി അബ്‌ദുൾ ജബ്ബാറിനെതിരെയും സഹായികളായ സിദ്ദിഖിനും ശാലുവിനുമെതിരെയും നിരവധി പരാതികളാണ് പോലീസിന് ലഭിച്ചിരുന്നത്.
പോലീസ് കേസെടുത്തതോടെ മൂന്ന് പേരും മുങ്ങുകയായിരുന്നു. തമിഴ്‌നാട്ടിലടക്കം അന്വേഷണ സംഘം തെരച്ചിൽ നടത്തിയിരുന്നെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ചടയമംഗലം പോലീസും, പൂയപ്പിള്ളി പോലീസും സൈബർ പോലീസും സംയുക്തമായാണ് അന്വേഷണം നടത്തിയത്. വിവിധ ഇടങ്ങളിൽ മാറി മാറി താമസിച്ചാണ് പ്രതികൾ പോലീസിനെ കബളിപ്പിച്ചിരുന്നത്.
ഇതിനിടയിൽ മധുരയിൽ സിദ്ദിഖ് മധുരയിൽ കന്നുകാലി ഫാം നടത്തിയിരുന്നെന്ന് പോലീസിന് വിവരം ലഭിച്ചു. ഇതിനിടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ സ്പെഷ്യൽ ടീമിനെ നിയോഗിച്ചു. ഒടുവിൽ മധുരയിൽ നിന്ന് തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ പ്രതികളെ പിടികൂടുകയായിരുന്നു. ചടയമംഗലം പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികളെ പൂയപ്പിള്ളി പോലീസിന് കൈമാറി. കേസിലെ മുഖ്യ പ്രതി അബ്‌ദുൾ ജബ്ബാർ ഇപ്പോഴും ഒളിവിലാണ്.
https://www.facebook.com/Malayalivartha






















