തൊടുപുഴയിൽ ശക്തമായ കാറ്റും മഴയും; മരം കടപുഴകി വീണ് കാർ തകർന്നു; വൈദ്യുതിലൈൻ കൂട്ടിമുട്ടി തീപിടിത്തം ; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. തൊടുപുഴയിൽ കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിൽ മരം കടപുഴകി വീണ് കാർ തകർന്നു. എന്നാൽ കാറിനുള്ളിൽ ആളില്ലാതിരുന്നതിനാൽ വൻ അപകടം ആണ് ഒഴിവായത്.
അതേസമയം കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചരയോടെ തൊടുപുഴ മണക്കാട് ജംഗ്ഷനു സമീപമായിരുന്നു സംഭവം നടന്നത്. ടൗണിൽ മേരിമാതാ ദന്തൽ ക്ലിനിക് നടത്തുന്ന കോതായിക്കുന്ന് സ്വദേശി ഡോ. ബെന്നി അഗസ്റ്റിന്റെ സാൻട്രോ കാറിനു മുകളിലേക്കാണ് മരം വീണ് അപകടമുണ്ടായത്.
മാത്രമല്ല കനത്ത മഴയിൽ വൈദ്യുതിലൈൻ കൂട്ടിമുട്ടി രണ്ടുവട്ടം വലിയ ശബ്ദത്തോടെ ആദ്യം തീ കത്തി. ഇതേത്തുർന്ന് മരത്തിന്റെ മുകൾഭാഗത്ത് തീപിടിക്കുകയും ശിഖരം ഒടിഞ്ഞു വീഴുകയുമായിരുന്നു. തൊട്ടുപിന്നാലെ നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് മരം കടപുഴകി വീണു. പിന്നാലെ തൊടുപുഴ അഗ്നി രക്ഷാസേനയെത്തി മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. കെഎസ്ഇബി അധികൃതരും സ്ഥലം സന്ദർശിച്ചു.
https://www.facebook.com/Malayalivartha
























