17 വയസ്സ് പൂര്‍ത്തിയായോ... വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം; വെബ്‌സൈറ്റ് വഴിയും വോട്ടേഴ്‌സ് ഹെല്‍പ്പ് ലൈന്‍ വഴിയും അപേക്ഷിക്കാം

17 വയസ്സ് പൂര്‍ത്തിയായവര്‍ക്കെല്ലാപേര്‍ക്കും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം. 18 വയസ്സ് പൂര്‍ത്തിയാകുന്നതോടെ ഇവര്‍ വോട്ടര്‍മാരാകും. 2023 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാകുന്നവരെല്ലാം ഇതോടെ വോട്ടര്‍പട്ടികയില്‍ അംഗമാകും.
വെബ്‌സൈറ്റ് വഴിയും വോട്ടേഴ്‌സ് ഹെല്‍പ്പ് ലൈന്‍ വഴിയും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിക്കാം. 2024-ലെ പൊതു തിരഞ്ഞെടുപ്പിനായാണ് 2023 ജനുവരി ഒന്ന് അടിസ്ഥാനമാക്കി സംക്ഷിപ്ത വോട്ടര്‍പട്ടിക തയ്യറാക്കുക.
2023 ജനുവരി അഞ്ചിന് പുതിയ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കാനിരിക്കെ സംസ്ഥാനത് ആധാര്‍ സംയോജിത വോട്ടര്‍പട്ടിക പാതിവഴിയിലാണ്. എല്ലാ വോട്ടര്‍മാരും ആധാര്‍ ലിങ്ക് ചെയ്യണമെന്ന് പറയുന്നുണ്ടെങ്കിലും നിലവില്‍ 48 ശതമാനം പേര്‍ മാത്രമാണ് ആധാറുമായി തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് സംയോജിപ്പിച്ചത്. അതേസമയം തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇക്കാര്യം നിര്‍ബന്ധമാക്കിയിട്ടില്ല.
തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതോടെ നാലുലക്ഷത്തിലധികം ഇരട്ടവോട്ടുകള്‍ പട്ടികയില്‍ നിന്ന് പുറത്തായി. ആരെങ്കിലും അനധികൃതമായി കൂട്ടിച്ചേര്‍ക്കുകയോ തള്ളുകയോ ചെയ്താല്‍ കര്‍ശന നടപടി ഉണ്ടാകും.
അര്‍ഹരായ മുഴുവന്‍ പേരെയും ഉള്‍പ്പെടുത്തിയെന്ന് ഉറപ്പാക്കാന്‍ കോളേജ് ലിറ്ററസി ക്ലബുകള്‍, യൂത്ത് ബ്രാന്‍ഡ് അംബാസിഡര്‍മാര്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍ എന്നിവ വഴി പ്രചാരണം ശക്തമാക്കും. ആധാര്‍ വോട്ടര്‍പട്ടിക ശുദ്ധീകരണത്തിന്റെ ഭാഗമായി വോട്ടര്‍പട്ടിക ലിങ്ക് ചെയ്യല്‍ പ്രക്രിയ വേഗത്തിലാക്കാനാണ് നീക്കം.
"
https://www.facebook.com/Malayalivartha
























