തിരക്കുള്ള ബസ്സിൽ യുവതിയോട് ലൈംഗികാതിക്രമം; അലറി വിളിച്ച് യുവതി; ഒടുവിൽ പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു

ബസ്സിനുള്ളില്‍ യാത്രക്കാരിയായ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. കുലശേഖരമംഗലം ചെമ്മനാകരീ ഭാഗത്ത് ചുണ്ടങ്ങാത്തറ വീട്ടിൽ വി.കെ മോഹനൻ മകൻ ഷാനിമോൻ സി.എം(42) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.
ബസ്സിനുള്ളിൽ വച്ച് ഇയാൾ യുവതിയോട് ലൈംഗികാതിക്രമം നടത്തുകയും യുവതി ബഹളം വെച്ചതിനെ തുടർന്ന് ജീവനക്കാർ പോലീസിൽ വിവരം അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടുകയുമായിരുന്നു. പാലാ സ്റ്റേഷന്‍ എസ്.ഐ രാജു സി വി, ഷാജി കുര്യാക്കോസ് , എ.എസ്.ഐ. ഷാജു മോഹൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha
























