Widgets Magazine
04
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 2.5 കോടി ദിർഹം സ്വന്തമാക്കിയത് മലയാളി...


ഉന്നത രാഷ്ട്രീയക്കാരുടെയും ,ബിസിനസുകാരുടെയും, സെലിബ്രിറ്റികളുടെയും ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ സ്വകാര്യദ്വീപിന്റെ ചിത്രങ്ങള്‍ പുറത്ത്...


കുവൈറ്റിൽ വളർത്തുമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ പുതിയ നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ...


ഇന്ത്യക്കാരനെ കുവൈത്തിൽ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രവാസി സമൂഹം ആശങ്കയിൽ...


നിർബന്ധിത ഗർഭഛിദ്രത്തിന്‌ തെളിവുമായി പ്രോസിക്യൂഷൻ: മെഡിക്കൽ തെളിവുകളും ഡിജിറ്റൽ തെളിവുകളും നിരത്തി: രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ മുൻകൂർ ജാമ്യേപക്ഷ തള്ളി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി...

ഗവർണറെ തെറിപ്പിക്കാനുള്ള പിണറായിയുടെ നീക്കത്തിന് ഐ എ എസുകാരുടെ ഇടങ്കോൽ: ഭരണ പ്രതിസന്ധി; പിണറായിക്കെതിരെെ ഐ.എ എസുകാർ കൂട്ടത്തോടെ രംഗത്ത്; സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഐ.എഎസുകാർ സർക്കാരിനെതിരെ തിരിയുന്നത്

01 DECEMBER 2022 01:43 PM IST
മലയാളി വാര്‍ത്ത

പിണറായിക്കെതിരെെ ഐ.എ എസുകാർ കൂട്ടത്തോടെ രംഗത്ത്. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ബില്ല് വരാനിരിക്കെയാണ് ഐ.എഎസുകാർ കൂട്ടത്തോടെ സർക്കാരിനെതിരെ തിരിയുന്നത്.

ക്യഷി വകുപ്പ് സെക്രട്ടറി ബി.അശോകിന് പിന്നാലെയാണ് ധനവകുപ്പ് ഉൾപെടെയുള്ള വകുപ്പുകളിൽ നിന്ന് പിണറായിക്കെതിരെ നീക്കം തുടങ്ങിയത്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഐ.എഎസുകാർ സർക്കാരിനെതിരെ തിരിയുന്നത്. ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ നീക്കുന്നത് നിയമ വിരുദ്ധമാണെന്നാണ് ഐ.എഎസുകാരുടെ നിലപാട്.

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്ന കരട് ബില്ലിനെ വിമര്‍ശിച്ച് കൃഷി വകുപ്പ് സെക്രട്ടറി ബി അശോക് രംഗത്തെത്തിയത് . ചാന്‍സലറെ മാറ്റാനുള്ള കാരണം ആമുഖത്തില്‍ ഇല്ലെന്ന് അശോക് പറഞ്ഞു. അശോകിന്‍റെ നടപടിയില്‍ മന്ത്രിസഭ അതൃപ്തി രേഖപ്പെടുത്തി. അതൃപ്തി ചീഫ് സെക്രട്ടറി അശോകിനെ അറിയിക്കും. സര്‍വ്വകലാശാല ചാൻസലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നൽകിയത്. ഡിസംബര്‍ അഞ്ചിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന്‍റെ ആദ്യ ദിവസങ്ങളിൽ തന്നെ ബില്ല് അവതരിപ്പിക്കും. എന്നാൽ ബില്ലിന് നിയമതടസമുണ്ടെന്നാണ് സർക്കാരിൻ്റെ നിലപാട്.

സര്‍ക്കാര്‍ ഗവര്‍ണര്‍ പോരിന് സമവായ സാധ്യത ഇല്ലാതായോടെയാണ് സര്‍വ്വകലാശാല ചാൻസലര്‍ പദവിയിൽ നിന്ന് ഗവര്‍ണറെ ഒഴിവാക്കാനുള്ള തിരക്കിട്ട നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. നിയമ സര്‍വ്വകലാശാല ഒഴികെ ബാക്കിയെല്ലാത്തിലും ചാൻസലര്‍ ഗവര്‍ണറാണ്. ഓരോ സര്‍വ്വകലാശാലക്കും പ്രത്യേകം ഭേദഗതി ആവശ്യമായതിനാൽ സമാന സ്വഭാവമുള്ള സര്‍വ്വകലാശാലകൾക്ക് ഒരു ചാൻസലര്‍ എന്ന നിലയിൽ ആകെ അഞ്ച് ബില്ലുകളാണ് തയ്യാറാക്കിയിട്ടുള്ളത്.

പുതിയ ചാൻസലറെ കണ്ടെത്തുമ്പോൾ ഓഫീസ് ഫോൺ, കാര്‍ എന്നിവ അനുവദിക്കുന്നതിന് ഫണ്ട് ആവശ്യമാണ്. സാമ്പത്തിക ബില്ലാണെങ്കിൽ ഗവര്‍ണറുടെ മുൻകൂര്‍ അനുമതിയും വേണം. ഇതൊഴിവാക്കാൻ ചാൻസലറുടെ ആനുകൂല്യങ്ങളും മറ്റ് ചെലവുകളും സര്‍വ്വകലാശാലയുടെ തനത് ഫണ്ടിൽ നിന്ന് ഉപയോഗിക്കാനാണ് തീരുമാനം. തനത് ഫണ്ട് ഉപയോഗിക്കുന്നതിനാൽ ബില്ലിന് ഗവര്‍ണറുടെ മുൻകൂര്‍ അനുമതി വേണ്ട. ബില്ല് നിയമസഭ പാസാക്കിയാലും ഗവര്‍ണര്‍ ഒപ്പിടാനും ഇടയില്ല. സഭാ സമ്മേളനത്തിൽ അവതരിപ്പിക്കുന്ന ബില്ലുകളുടെ മുൻഗണനാക്രമം നിശ്ചയിക്കുന്നത് അടക്കമുള്ള നടപടികൾക്കായി നാളെ വീണ്ടും മന്ത്രിസഭ യോഗം ചേരും.

സർവകലാശാലയുടെ തനത് ഫണ്ട് ഉപയോഗിക്കുന്നത് തെറ്റാണെന്നാണ്പ ധനവകുപ്പിൻ്റെ നിലപാട്. ചാൻസലർമാർ പരിധി വിട്ട് പണം ചെലവാക്കി തുടങ്ങിയാൽ സർവകലാശാലകളുടെ കീശ കീറുമെന്നാണ് ധനവകുപ്പിൻ്റെ നിലപാട്.

ഗവൺമെൻ്റ് സെക്രട്ടറിമാർക്ക് അവരുടെ മന്ത്രിമാരുടെ പിന്തുണയില്ലെന്നതാണ് മറ്റൊരു യാഥാർത്ഥ്യം. മുമ്പ് മന്ത്രിമാരുടെയും സർക്കാരിൻ്റെയും താല്പര്യങ്ങൾ കൂടി സെക്രട്ടറിമാർ പരിഗണിക്കാമുണ്ടായിരുന്നു.എന്നാൽ സെക്രട്ടറിമാർ അവരുടെ മന്ത്രിമാരെ ഇപ്പോൾ വകവയ്ക്കാറില്ല. ഇതും ഗുരുതരമായ ഭരണ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ബി. അശോക് സി പി എം നേതാക്കളുടെ കണ്ണിലെ കരടാണ്. കെ എസ് ഇ ബി ചെയർമാനായിരിക്കെയാണ് അശോക് സി പി എം നേതാക്കളുമായി ഉടക്കി തുടങ്ങിയത്.

തൻ്റെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന സുരേഷ് കുമാറിനെതിരെ നീങ്ങുന്ന കെ എസ് ഇ ബി ചെയർമാൻ ബി.അശോകിനെ നിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അത് അനുസരിക്കാത്ത പിണറായിക്കെതിരെ മുൻ മന്ത്രി എം എം മണിക്ക്
അമർഷവും പ്രതിഷേധവുമുണ്ടായിരുന്നു.. അങ്ങനെ അദ്ദേഹം അശോകിനെതിരെ പരസ്യപ്രസ്താവന നടത്തി.

വൈദ്യുതി ബോർഡിൽ യൂണിയനുകളെ പൊളിക്കാൻ ശ്രമിക്കുന്നത് പിണറായിയാണെന്ന് മണിക്കറിയാം.ചെയർമാൻ അശോക് റിപ്പോർട്ട് ചെയ്യുന്നത് പിണറായിക്കാണ്. കൃഷ്ണൻകുട്ടി ഇക്കാര്യത്തിൽ നിർഗുണ പരബ്രഹ്മമാണെന്നാണ് മണി മനസിലാക്കിയിരിക്കുന്നത്. സുരേഷ് കുമാറിനെതിരെ നടത്തുന്ന ഓരോ നീക്കവും തൻ്റെ ചങ്കിലാണ് പതിക്കുന്നതെന്ന് മണി പറയുന്നു. ഒടുവിൽ തൻെറ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരിക്കെ സുരേഷ് നടത്തിയ കാർ യാത്രകളുടെ ചെലവ് തിരിച്ചുപിടിക്കാനും സർക്കാർ തീരുമാനിച്ചു. യു ഡി എഫ് സർക്കാർ പോലും തന്നോട് ഇത്രയും വൈരാഗ്യ
ത്തോടെ പെരുമാറിെല്ലെന്ന് മണി വിശ്വസിക്കുന്നു

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിനെതിരെയാണ് എം എം മണി രംഗത്തെത്തിയത്. വൈദ്യുതി വിലയ്ക്ക് വാങ്ങുന്നതിനെതിരെ ലേഖനം എഴുതിയവരാണ് ഇപ്പോൾ കറണ്ട് കട്ട് ഏര്‍പ്പെടുത്തുന്നതെന്ന് വിമര്‍ശിച്ച എം എം മണി കെഎസ്ഇബി നേതൃത്വത്തിനെതിരെയും ആഞ്ഞടിച്ചു. ഒരു മണിക്കൂര്‍ കൊണ്ട് പറഞ്ഞ് തീര്‍ക്കാവുന്ന പ്രശ്‌നങ്ങളാണ് കെഎസ്ഇബിയിലുള്ളത്. ഉദ്യോഗസ്ഥരെ ഒരു കുടക്കീഴില്‍ കൊണ്ടുപോകാന്‍ അനുഭവ പാഠവം വേണം. തൊഴിലാളികള്‍ക്ക് നേരെ തന്‍ പ്രാമാണിത്വം കാട്ടിയാല്‍ ഇപ്പോൾ ആരും അംഗീകരിക്കില്ല. താന്‍ മന്ത്രി ആയിരുന്നപ്പോള്‍ എല്ലാം കൃത്യമായിട്ടാണ് ചെയ്തതെന്നും എം എം മണി പറഞ്ഞു.

സംസ്ഥാനത്ത് വൈദുതി ലഭ്യത ഉറപ്പാക്കാൻ നടപടി തുടങ്ങിയെന്ന് കെഎസ്ഇബി ചെയർമാൻ ബി അശോക് അറിയിച്ചതിനെതിരെയും മണി രംഗത്തെത്തി. വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിന് മെയ് 31 വരെ യൂണിറ്റിന് 20 രൂപ നിരക്കില്‍ 250 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങുമെന്ന് ബി അശോക് പറഞ്ഞു. വൈദ്യുതി ലഭ്യത വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും, പീക്ക് അവറില്‍ ഉപയോഗം കുറച്ച് ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും എസ്ഇബി ചെയർമാൻ അഭ്യര്‍ത്ഥിച്ചു. 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം പരമാവധി ഒരു ദിവസം കൂടി ഉണ്ടാകുമെന്നും കെഎസ്ഇബി ചെയർമാൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഇതിനെ മണി പുച്ഛിച്ച് തള്ളി.ഇത്തരത്തിൽ അശോകിനെതിരെ മണി നിരന്തരം രംഗത്തുവന്നതോടെ അശോകിനെ മാറ്റാൻ പിണറായി നിർബന്ധിതനായി.

ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റാനുള്ള പിണറായിയുടെ നീക്കം തടയാൻ കേന്ദ്ര സർക്കാർ യു.ജി.സിക്ക് നിർദ്ദേശം നൽകി കഴിഞ്ഞു. . വിവിധ സംസ്ഥാന സർക്കാരുകൾ സർവകലാശാലാ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് പുതിയ നീക്കം. കേരളത്തിന് പുറമേ ബംഗാളിലും ഇതേ നീക്കം നടന്നിരുന്നു.

ഡൽഹിയിലെത്തിയ ഗവർണർ മുതിർന്ന ബി ജെ പി നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര തീരുമാനം.യു ജി സി തീരുമാനം ഉടൻ ഉണ്ടായേക്കും. യു.ജി.സി. തീരുമാനം നിലനിൽക്കും. കാരണം നിയമസഭ പാസാക്കുന്ന നിയമത്തിലും ഓർഡിനൻസിലും ഗവർണർ ഒപ്പിടില്ല.

സംസ്ഥാന സര്‍ക്കാരിന്‍റെ ഔദാര്യമല്ല ചാന്‍സലര്‍ പദവി. ചാൻസലർമാരായി ഗവർണറെ നിയമിക്കുന്നത് ദേശീയ തലത്തിലുള്ള ഉടമ്പടിയും ധാരണയുമാണ്. അത് മറികടക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. ചാന്‍സലര്‍ സ്ഥാനത്ത് ഗവര്‍ണറെ നിയമിക്കുന്നത് സര്‍വ്വകലാശാലകളുടെ സ്വയംഭരണം ഉറപ്പാക്കുന്നതിനും അനധികൃത ഇടപെടലുകള്‍ ഒഴിവാക്കുന്നതിനും വേണ്ടിയാണ്.1956 നു മുൻപേ ഗവര്‍ണറാണ് സർവകലാശാലകളുടെ ചാന്‍സലര്‍. ഇത് സർക്കാർ നൽകുന്ന ഔദാര്യം അല്ല. സംസ്ഥാന സര്‍ക്കാരിന്‍റെ ഓർഡിനൻസുമായി ബന്ധപ്പെട്ട കാര്യങ്ങൾ കോടതി തീരുമാനിക്കട്ടെ.നാണക്കേട് മറച്ചു വെക്കാൻ ആണ് സർക്കാരിന്‍റെ ഇത്തരം ശ്രമങ്ങൾ.കോടതി വിധിയിൽ സർക്കാരിന് അതൃപ്തി ഉണ്ട്‌. സർക്കാർ കേഡറിനു വേണ്ടി പ്രവർത്തിക്കുന്നു. ജനങ്ങൾക്ക്‌ വേണ്ടിയല്ല പ്രവര്‍ത്തിക്കുന്നത്.മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിസിമാരെ നിയമിക്കാൻ നിർദേശം വരുന്നു.തന്‍റെ പേഴ്സണല്‍ സ്റ്റാഫിനെ താൻ തന്നെയാണ് തീരുമാനിക്കുന്നത്.ആ നിയമനങ്ങളില്‍ നിയമലംഘനം ഇല്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരുന്ന് സർവകലാശാലകളെ നിയന്ത്രിക്കുന്നു.യൂണിവേഴ്സിറ്റികൾ മുതൽ കോർപറേഷനുകളിൽ വരെ സ്വന്തം ആളുകളെ നിയമിക്കാനാണ് ശ്രമിക്കുന്നത്.മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരുന്ന് അനധികൃത നിയമനം നടക്കുന്നത് അദ്ദേഹം അറിയുന്നില്ലെങ്കിലും അത് കുറ്റകരമാണ്.

കെ ടി യു വി സി ക്കു സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്നില്ലെങ്കിൽ പരിശോധിക്കും.ജോലി തടയുന്നത് ക്രിമിനൽ കുറ്റം ആണ്.സർവകലാശാലയിൽ ബന്ധു നിയമനം അനുവദിക്കില്ല.യോഗ്യത ഉള്ളവർക്ക് സ്ഥാനങ്ങളിൽ എത്താം.വ്യക്തികൾക്കു പ്രാധാന്യം ഇല്ല.. നയ പ്രഖ്യാപനം നീട്ടുന്നത് പ്രധാനപ്പെട്ട കാര്യമല്ല.എത്ര കാലം അങ്ങനെ നീട്ടാൻ കഴിയുമെന്നും ഗവര്‍ണര്‍ ചോദിച്ചു.

ഇത്തരം തടസ്സങ്ങളാണ് ഐ.എ എസ് ഉദ്യോഗസ്ഥർ ഉന്നയിക്കുന്നത്. ഐ.എ.എസുകാർ കേന്ദ്ര ഉദ്യോഗസ്ഥരാണ്. അവർക്ക് കേന്ദ്ര സ്ഥാപനങ്ങൾക്കെതിരെ പ്രവർത്തിക്കാൻ കഴിയില്ല. ഇതാണ് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുസ്‌ലിം കുടിയേറ്റക്കാര്‍ ആക്രമിച്ചെന്ന് വ്യാജ പരാതി നല്‍കിയ ക്രൊയേഷ്യന്‍ കന്യാസ്ത്രീയുടെ കള്ളി പൊളിച്ച് പൊലീസ്  (18 minutes ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കുമെന്ന് അഭ്യൂഹം  (29 minutes ago)

സംഭവിച്ചത് ഗുരുതര പിഴവ്.; കേരള സര്‍വകലാശാല പരീക്ഷ റദ്ദാക്കി  (37 minutes ago)

മികച്ച പ്രവര്‍ത്തനത്തിന് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ രേഖയ്ക്ക് അഭിനന്ദനങ്ങള്‍  (1 hour ago)

എസ് ശ്രീകുമാറിന്റെയും വാസുവിന്റെയും ജാമ്യാപേക്ഷ തള്ളി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഒരുത്തനും ജാമ്യം ഇല്ല; ഹൈക്കോടതി മലകയറുമ്പോള്‍ സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും തലപിളരുന്നു  (2 hours ago)

യാത്രക്കാരെ വലച്ച് മൂന്നാം ദിവസവും വിമാനങ്ങള്‍ റദ്ദാക്കി ഇന്‍ഡിഗോ  (2 hours ago)

വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു; ലൈനുകൾ അപകടാവസ്ഥയിൽ താഴ്‌ന്നു കിടക്കുന്നത് ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയെടുക്കാതെ ഉദ്യോഗസ്ഥർ  (2 hours ago)

രാഹുല്‍ വിഷയം നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് സണ്ണി ജോസഫ്  (2 hours ago)

ഇനി എന്ത് ഒത്ത് തീര്‍പ്പ് എനിക്ക് പറയാനുള്ളതെല്ലാം മാധ്യമങ്ങള്‍ക്കു മുന്നില്‍ തുറന്ന് പറയുമെന്ന് ബാദുഷ  (2 hours ago)

ജോർജുകുട്ടി കറക്റ്റ്ആണോ? മോഹൻലാലിൻ്റെ ഈ സംശയത്തോടെ ദൃശ്യം. 3 ഫുൾ പായ്ക്കപ്പ്!!  (2 hours ago)

മണ്ണിടിച്ചിലില്‍ ഗുരുതരമായി പരിക്കേറ്റ് ഇടത് കാല്‍ നഷ്ടപ്പെട്ട സന്ധ്യക്ക് കൈതാങ്ങായി മമ്മൂട്ടി  (2 hours ago)

വ്യാജ സിബിഐ സംഘത്തിന്റെ കെണിയില്‍ നിന്ന് ഡോക്ടര്‍ ദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (3 hours ago)

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 2.5 കോടി ദിർഹം സ്വന്തമാക്കിയത് മലയാളി...  (3 hours ago)

ഉന്നത രാഷ്ട്രീയക്കാരുടെയും ,ബിസിനസുകാരുടെയും, സെലിബ്രിറ്റികളുടെയും ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ സ്വകാര്യദ്വീപിന്റെ ചിത്  (3 hours ago)

കുവൈറ്റിൽ ലൈസൻസില്ലാതെ മണി എക്സ്ചേഞ്ച് നടത്തുന്നവർക്ക് കടുത്ത പിഴയും തടവും; പുതിയ നിയമനിർമ്മാണത്തിന് മന്ത്രിസഭ അംഗീകാരം...  (3 hours ago)

Malayali Vartha Recommends