Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

വിഴിഞ്ഞം തുറമുഖവിരുദ്ധ സമരം നിര്‍ത്തിയത് താത്കാലികമായി; ആവശ്യങ്ങളില്‍ സര്‍ക്കാര്‍ ഉറപ്പുപാലിക്കുന്നത് വരെ സഭയുടെ ഇടപെടലുണ്ടാകുമെന്ന് ലത്തീന്‍ അതിരൂപത, പളളികളില്‍ ഇന്ന് സര്‍ക്കുലര്‍ വായിച്ചു

11 DECEMBER 2022 11:50 AM IST
മലയാളി വാര്‍ത്ത

വിഴിഞ്ഞം തുറമുഖവിരുദ്ധ സമരം താത്കാലികമായാണ് നിര്‍ത്തിയതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ലത്തീന്‍ അതിരൂപത. ആവശ്യങ്ങളില്‍ സര്‍ക്കാര്‍ ഉറപ്പുപാലിക്കുന്നത് വരെ സഭയുടെ ഇടപെടലുണ്ടാകുമെന്നും ലത്തീന്‍ അതിരൂപത മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. പളളികളില്‍ ഇന്ന് സര്‍ക്കുലര്‍ വായിക്കുകയുണ്ടായി. വേണ്ടി വന്നാല്‍ തന്നെ ഇനിയുമൊരു സമരത്തിന് സജ്ജരായിരിക്കണമെന്ന ആഹ്വാനവും ലത്തീന്‍ സഭ നടത്തിയതായാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്.

അതോടൊപ്പം തന്നെ വിഴിഞ്ഞം തുറമുഖവിരുദ്ധ സമരത്തോടുളള സര്‍ക്കാര്‍ നിലപാടും സമരം നിര്‍ത്താനുണ്ടായ സാഹചര്യവും വിശദീകരിച്ചു കൊണ്ടാണ് ലത്തീന്‍ അതിരൂപതക്ക് കീഴിലുളള പള്ളികളില്‍ ഇന്ന് സര്‍ക്കുലര്‍ വായിച്ചിരിക്കുന്നത്. ഉന്നയിച്ച ആവശ്യങ്ങളില്‍ ആറുകാര്യങ്ങള്‍ ഭാഗികമായി മാത്രം അംഗീകരിച്ചിട്ടും സര്‍ക്കാര്‍ അവകാശ വാദങ്ങളുന്നയിക്കുന്നുവെന്ന് സര്‍ക്കുലര്‍ കുറ്റപ്പെടുകയും ചെയ്തിരിക്കുകയാണ്.

ഇത്തരത്തിൽ ഗൂഡാലോചനയുടെ ഭാഗമായി എല്ലാവരുടെയും ഒത്താശയോടെയാണ് വിഴിഞ്ഞത്ത് അക്രമ സംഭവങ്ങളുണ്ടായത്. സമാധാനാന്തരീക്ഷത്തിന് മുന്‍തൂക്കം നല്‍കുന്നതിനാലും സമരത്തിന്റെ പേരില്‍ സംഘര്‍ഷം ആഗ്രഹിക്കാത്തത് കൊണ്ടുമാണ് സമരം അവസാനിപ്പിച്ചത് എന്നും സർക്കുലറിൽ പറയുന്നുണ്ട്. താത്കാലികമായി മാത്രമാണ് സമരം അവസാനിപ്പിച്ചിട്ടുളളത്. ഇനിയും സമര സജ്ജരായിരിക്കണമെന്നും ലത്തീന്‍ അതിരൂപത ആഹ്വാനം ചെയ്യുകയുണ്ടായി. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ അംഗീകരിക്കുന്നത് വരെ വിഷയത്തില്‍ സഭയുടെ ഇടപെടല്‍ തുടരുമെന്നും ആര്‍ച്ച് ബിഷപ്പ് ഡോ.തോമസ് ജെ നെറ്റോയുടെ പേരിലുളള സര്‍ക്കുലര്‍ വ്യക്തമാക്കുകയാണ് ചെയ്യുന്നത്.

അതേസമയം വിഴിഞ്ഞം സമരസമിതി മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ച വിജയം കണ്ടതിനെ തുടര്‍ന്നാണ് ദിവസങ്ങളായി തുടര്‍ന്നു വന്ന വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പാക്കിയത്. അദാനിയും സര്‍ക്കാരും ചേര്‍ന്ന് കടല്‍ക്ഷോഭത്തില്‍ വീട് തകര്‍ന്നവര്‍ക്ക് 8000 രൂപ വാടകയായി നല്‍കാമെന്ന് ഉറപ്പു നല്‍കിയിട്ടും അദാനിയുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്ന് പണം വേണ്ടെന്ന നിലപാടാണ് സമര സമിതി നിലവിൽ കൈക്കൊണ്ടത്. അദാനിയുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നുള്ള 2500 രൂപ വേണ്ടെന്നാണ് സമരസമിതി സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. ഇത് ഒഴികെയുള്ള 5500 രൂപയാകും വാടകയായി മത്സ്യത്തൊഴിലാളികള്‍ക്ക് ഇനി ലഭിക്കുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (16 minutes ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (24 minutes ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (30 minutes ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (36 minutes ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (52 minutes ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (1 hour ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (1 hour ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (1 hour ago)

എന്തൊക്കെ സംഭവിച്ചാലും പറവൂരില്‍ മാറ്റമുണ്ടാകില്ലെന്ന് സലിം കുമാര്‍  (1 hour ago)

തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍  (1 hour ago)

തൃശൂരില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ 63കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

പോളിംഗ് സമയം പൂര്‍ത്തിയായതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി  (1 hour ago)

സംസ്ഥാനത്ത് പോളിംഗ് വൈകിട്ട് അഞ്ചുവരെ 75.10 ശതമാനം  (2 hours ago)

ജ്വല്ലറി കവര്‍ച്ചാ ശ്രമത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍; അറസ്റ്റിലായവരില്‍ ഒരാള്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയര്‍ ബിരുദധാരി  (2 hours ago)

സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തില്‍ നിലപാട് വ്യക്തമാക്കി നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി  (2 hours ago)

Malayali Vartha Recommends