പൊതുഖജനാവിൽ നിന്നുള്ള പണം ഉപയോഗിച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ലോകരാഷ്ട്രങ്ങളൊക്കെ സന്ദർശിക്കുന്നു; പ്രധാനമന്ത്രി കോടികൾ മുടക്കി ജന്മനാട്ടിൽ പ്രതിമകൾ ഉണ്ടാക്കുമ്പോൾ മുഖ്യമന്ത്രി ലക്ഷങ്ങൾ മുടക്കി ഔദ്യോഗിക വസതിയിൽ കാലി തൊഴുത്തും ലിഫ്റ്റും പണിയും; കുമ്പിളിൽ കാടി വെള്ളം പോലമില്ലാത്തവന്റെ വക കൂടിയാണ് ഇവരൊക്കെ കൂടി കൈയിട്ട് വാരുന്നത് എന്നതും സാരമില്ല; തമ്പ്രാക്കന്മാരുടെ ലോകം ചുറ്റലും കാലി തൊഴുത്തും ലിഫ്റ്റും പണിയലും കളിയും ചിരിയും പൊട്ടി ചിരിയും എല്ലാം നടക്കട്ടെ; തുറന്നടിച്ച് അഡ്വക്കേറ്റ് സംഗീത

പൊതുഖജനാവിൽ നിന്നുള്ള പണം ഉപയോഗിച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ലോകരാഷ്ട്രങ്ങളൊക്കെ സന്ദർശിക്കുന്നു. പ്രധാനമന്ത്രി കോടികൾ മുടക്കി ജന്മനാട്ടിൽ പ്രതിമകൾ ഉണ്ടാക്കുമ്പോൾ മുഖ്യമന്ത്രി ലക്ഷങ്ങൾ മുടക്കി ഔദ്യോഗിക വസതിയിൽ കാലി തൊഴുത്തും ലിഫ്റ്റും പണിയും. അതും നമ്മൾ ജനത്തിന് വേണ്ടിയാണ്. വിമർശനവുമായി അഡ്വക്കേറ്റ് സംഗീത ലക്ഷ്മൺ. അവർ ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; മോഡിജി. യെച്ചൂരിജി. രാജാജി.
സൗഹൃദം. ചങ്ങാത്തം. ചിരി. പൊട്ടി ചിരി. പൊട്ടിപ്പൊട്ടി ചിരി. എല്ലാം നമ്മൾ ജനത്തിന് വേണ്ടിയാണ്. പൊതുഖജനാവിൽ നിന്നുള്ള പണം ഉപയോഗിച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ലോകരാഷ്ട്രങ്ങളൊക്കെ സന്ദർശിക്കുന്നു. പ്രധാനമന്ത്രി കോടികൾ മുടക്കി ജന്മനാട്ടിൽ പ്രതിമകൾ ഉണ്ടാക്കുമ്പോൾ മുഖ്യമന്ത്രി ലക്ഷങ്ങൾ മുടക്കി ഔദ്യോഗിക വസതിയിൽ കാലി തൊഴുത്തും ലിഫ്റ്റും പണിയും. അതും നമ്മൾ ജനത്തിന് വേണ്ടിയാണ്.
ലോകവികാലാംഗദിനം നമ്മുടെ നാട്ടിലും കഴിഞ്ഞ ദിവസം ഗംഭീരമായി കൊണ്ടാടിയല്ലോ. പക്ഷേങ്കില് എന്റെ വീട്ടിനടുത്ത് താമസിക്കുന്ന ആലീസ് പറയുന്നത് അവരുടെ ഭർത്താവിന് സർക്കാർ നൽകിയിരുന്ന വികാലാംഗ പെൻഷൻ കഴിഞ്ഞ 2 മാസമായിറ്റ് കിട്ടുന്നില്ല എന്നാണ്. സർക്കാറിന്റെ കൈയ്യിൽ പണമില്ല എന്നാണ് അതിനുള്ള വിശദീകരണം. അത് സാരമില്ല. കുമ്പിളിൽ കാടി വെള്ളം പോലമില്ലാത്തവന്റെ വക കൂടിയാണ് ഇവരൊക്കെ കൂടി കൈയിട്ട് വാരുന്നത് എന്നതും സാരമില്ല. തമ്പ്രാക്കന്മാരുടെ ലോകം ചുറ്റലും കാലി തൊഴുത്തും ലിഫ്റ്റും പണിയലും കളിയും ചിരിയും പൊട്ടി ചിരിയും എല്ലാം നടക്കട്ടെ....
https://www.facebook.com/Malayalivartha



























