സിപിഎമ്മും തരൂരും തലവേദന! ലീഗ് കയ്യൊഴിഞ്ഞു! കൈവിട്ട കളിക്ക് കോൺഗ്രസ്! കോൺഗ്രസിന് മുട്ടുവിറക്കുന്നു! നീണ്ട ഇടവേളയ്ക്ക് ശേഷം കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്; സിപിഎമ്മിന്റെ ലീഗ് പുകഴ്ത്തലും തരൂർ വിവാദവും ചർച്ചയാകും

കോൺഗ്രസിനുള്ളിൽ തന്നെ വലിയ രീതിയിൽ വിമർശനങ്ങൾ ഉയരുകയാണ്. ഇതേതുടർന്ന് വലിയ ഇടവേളയ്ക്ക് ശേഷം കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗം ഇന്ന് കൊച്ചിയിൽ ചേരുകയാണ്. രാവിലെ എറണാകുളം ഡിസിസി ഓഫീസിലാണ് യോഗം ചേരുന്നത്.
നേരത്തെ എല്ലാ മാസവും രാഷ്ട്രീയകാര്യ സമിതി യോഗം ചേരുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നു. എന്നാൽ അവസാന യോഗം നടന്നിട്ട് അഞ്ചു മാസമായി. തുടർന്ന് രാഷ്ട്രീയകാര്യ സമിതി ചേരാത്തതിൽ പല നേതാക്കൾക്കും പരാതിയുണ്ടായിരുന്നു. പിന്നാലെ ഇക്കാര്യം എ ഗ്രൂപ്പ് ഉന്നയിക്കുകയും ചെയ്തിരുന്നു.
അതേസമയം സിപിഎമ്മിന്റെ ലീഗ് പുകഴ്ത്തലും രാഷ്ട്രീയ സാഹചര്യങ്ങളും ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും യോഗം വിലയിരുത്തുമെന്നാണ് റിപ്പോർട്ട്. വിഴിഞ്ഞം സമരം , ഗവർണർ സർക്കാർ പോര് ഉൾപ്പെടെ പല വിഷയങ്ങളിലും പൊതുധാരണ ഇല്ലാതെ പോയിട്ടും രാഷ്ടീയകാര്യ സമിതി വിളിച്ചില്ലെന്ന പരാതി എ ഗ്രൂപ്പും കെ മുരളീധരനെ പോലെയുള്ള നേതാക്കളും ഉയർത്തും. ഏറ്റവും പ്രധാനമാകുക തരൂർ, സിപിഎം വിഷയങ്ങളാകും ചർച്ചയാകുന്നത്.
https://www.facebook.com/Malayalivartha



























