വാർത്തയിൽ പുതുമയില്ല; അട്ടപ്പാടിയാണ്; കേരളമാണ്; പ്രതികരിച്ചാൽ സംസ്ഥാന ദ്രോഹിയാക്കിക്കളയും; ആദിവാസി ശിശു മരണ നിരക്ക് സോമാലിയയേക്കാൾ പരിതാപകരമാണെന്ന് പറഞ്ഞാൽ കടന്നൽ കൂട് പോലെ ഇളകി ആക്രമിക്കും; പക്ഷേ സത്യത്തെ അഭിമുഖീകരിക്കാൻ ദുരഭിമാനം അനുവദിക്കുന്നില്ല; തുറന്നടിച്ച് സന്ദീപ് ജി വാര്യർ

ഗർഭിണിയെ ആശുപത്രിയിലെത്തിച്ചത് തുണി മഞ്ചലിൽ ചുമന്നാണ് എന്ന വേദനിപ്പിക്കുന്ന വിവരം പുറത്ത് വന്നിരുന്നു. ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് സന്ദീപ് ജി വാര്യർ. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
വാർത്തയിൽ പുതുമയില്ല , അട്ടപ്പാടിയാണ് , കേരളമാണ് . പ്രതികരിച്ചാൽ സംസ്ഥാന ദ്രോഹിയാക്കിക്കളയും . ആദിവാസി ശിശു മരണ നിരക്ക് സോമാലിയയേക്കാൾ പരിതാപകരമാണെന്ന് പറഞ്ഞാൽ കടന്നൽ കൂട് പോലെ ഇളകി ആക്രമിക്കും . പക്ഷേ സത്യത്തെ അഭിമുഖീകരിക്കാൻ ദുരഭിമാനം അനുവദിക്കുന്നില്ല . മലയാളി ആയിപ്പോയില്ലേ സാർ എന്ന് പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
അതേസമയം പാലക്കാട് അട്ടപ്പാടിയിൽ നിന്നും പുറത്ത് വരുന്നത് ഞെട്ടിക്കുന്ന സംഭവവമായിരുന്നു . ഗർഭിണിയെ ആശുപത്രിയിലെത്തിച്ചത് തുണി മഞ്ചലിൽ ചുമന്നാണ് എന്ന വേദനിപ്പിക്കുന്ന വിവരമാണ് പുറത്ത് വരുന്നത് . കടുകമണ്ണ ഊരിലാണ് സംഭവമുണ്ടായത്. രാത്രി പന്ത്രണ്ട് മണിക്ക് സുമതി മുരുകൻ എന്ന യുവതിക്ക് പ്രസവ വേദന ഉണ്ടായി. ആംബുലൻസിനായി യുവതിയുടെ ബന്ധുക്കൾ ബന്ധപ്പെട്ടു. 2.30 നായിരുന്നു കോട്ടത്തറയിൽ നിന്നും ആംബുലൻസ് എത്തിയത്. റോഡ് മോശമായത് കൊണ്ട് ആനവായ് എന്ന സ്ഥലം വരെ ആംബുലൻസ് എത്തിയുള്ളൂ.
ബന്ധുക്കൾ ചേർന്ന് മൂന്നരക്കിലോ മീറ്ററോളം ദൂരം ചുമന്നാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ യുവതി പ്രസവിക്കുകയും ചെയ്തു. സമയത്ത് വാഹനം കിട്ടാത്തതിനെ തുടർന്നാണ് ഗർഭിണിയായ ഭാര്യയെ തുണി മഞ്ചലിൽ കൊണ്ടു പോയതെന്ന് സുമതിയുടെ ഭർത്താവ് വെളിപ്പെടുത്തി.
വളരെ പ്രയാസം ഇവിടെയുള്ളവർ നേരിടുന്നുണ്ട്. കടുകമണ്ണ ഊരിലെ നിവസികൾക്ക് ഭവാനിപ്പുഴയുടെ കുറുകെയുള്ള ഒരു തൂക്കുപാലത്തിലൂടെയും മൂന്നര കിലോമീറ്റർ കാട്ടിലൂടെയും നടന്നാൽ മാത്രമേ പുറത്തേക്ക് എത്താൻ സാധിക്കൂ. രാത്രിയാകട്ടെ ഇവിടെ ആനയിറങ്ങും എന്ന സ്ഥിതിയാണ്.
https://www.facebook.com/Malayalivartha



























