വിഎസിന്റെ നാവ് പൊങ്ങിയാൽ ഗോവിന്ദനും പിണറായിയും നാടുവിടും! ഒളിയമ്പുമായി അബ്ദുള്ളക്കുട്ടി! അച്യുതാനന്ദൻ ജീവിച്ചിരിക്കുമ്പോൾ ഗോവിന്ദനെ കൊണ്ട് ഈ കടുംകൈ ചെയ്യിപ്പിച്ചത് പിണറായിയുടെ അടങ്ങാത്ത അച്യുതാനന്ദൻ വിരോധം; വിഎസിന്റെ നാവ് പൊങ്ങുമായിരുന്നെങ്കിൽ ‘ഗോവിന്ദൻ തൊലഞ്ഞേനേ

എം.വി. ഗോവിന്ദനെ വിമർശിച്ച് ബിജെപി നേതാവ് എ.പി.അബ്ദുള്ളക്കുട്ടി രംഗത്ത്. മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നും ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണെന്നും പറഞ്ഞതിനെ തുടർന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ വിമർശിച്ച് ബിജെപി നേതാവ് എ.പി.അബ്ദുള്ളക്കുട്ടി എത്തിയത്.
അതേസമയം എം.വി ഗോവിന്ദന്റെ പ്രസ്താവന പഴയ എം.വി ആറിന്റെ ആശയമാണെന്നും, ലീഗുമായി സഖ്യം ചേരണമെന്നാവശ്യപ്പെട്ട് 1985-ൽ സിപിഎം എറണാകുളം സമ്മേളനത്തിൽ എം.വി രാഘവനും കൂട്ടരും ബദൽ രേഖ അവതരിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആ നീക്കത്തെ ഇഎംഎസ് അച്യുതാനന്ദന്റെ സഹായത്തോടെ തകർത്തു.
ഇതിനു പിന്നാലെ എം.വി.ആർ, പുത്തലത്ത് നാരായണൻ, പി.വി. കുഞ്ഞികണ്ണൻ തുടങ്ങി നിരവധി പ്രമുഖ നേതാക്കളെ സിപിഎമ്മിൽ നിന്നും പുറത്താക്കി എന്ന് അബ്ദുള്ളക്കുട്ടി ചൂണ്ടിക്കാണിച്ചു. കൂടാതെ എം.വി ഗോവിന്ദനും എം.വി ആറിന്റെ വാദക്കാരനായിരുന്നു. തുടർന്ന് പാർട്ടി എം.വി ഗോവിന്ദനെ തരം താഴ്‌ത്തി മോറാഴ ബ്രാഞ്ച് കമ്മറ്റിയിലാക്കി. ഇങ്ങനെയുള്ള എം.വി ഗോവിന്ദനിൽ നിന്നും മുസ്ലിം ലീഗിനെ പുകഴ്‌ത്തി കൊണ്ടുള്ള പ്രസ്താവന അത്ഭുതം ഉണ്ടാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതേസമയം എം.വി ഗോവിന്ദന്റെ നിലപാടിനെതിരെ സിപിഎമ്മിലെ നിശബ്ദ അച്യുതാനന്ദൻ ഗ്രൂപ്പുകാരുടെ അമർഷം അണപൊട്ടി ഒഴുകുന്ന കാലം അകലെയല്ലെന്നും അബ്ദുള്ളക്കുട്ടി ആഞ്ഞടിച്ചു. അവർ അത് അടക്കിപ്പിടിച്ചരിക്കുകയാണ്. മാത്രമല്ല അച്യുതാനന്ദൻ ജീവിച്ചിരിക്കുമ്പോൾ ഗോവിന്ദനെ കൊണ്ട് ഈ കടുംകൈ ചെയ്യിപ്പിച്ചത് പിണറായിയുടെ അടങ്ങാത്ത അച്യുതാനന്ദൻ വിരോധം കൂടിയാണെന്നും അല്ലാതെ, എം.വി.ഗോവിന്ദന്റെ പ്രസ്താവനയ്‌ക്ക് യാതൊരു കാലിക പ്രസക്തിയുമില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
https://www.facebook.com/Malayalivartha



























