അടിമാലിയിൽ കാർ വിൽപന നടത്തി കബളിപ്പിക്കാൻ ശ്രമം :മലപ്പുറം സ്വദേശി അറസ്റ്റിൽ

അടിമാലിയിൽ കാർ വിൽപന നടത്തി കബളിപ്പിക്കാൻ ശ്രമം. മഹാരാഷ്ട്ര രജിസ്‌ട്രേഷൻ ഇന്നോവ ക്രിസ്റ്റ കാർ വിൽപന നടത്തി 13 ലക്ഷം രൂപ വാങ്ങിക്കുകയായിരുന്നു. പണം കൈപ്പറ്റിയ ശേഷം പേപ്പറുകൾ ശരിയാക്കി നൽകാതെ തട്ടിപ്പ് നടത്തിയ ആളെയാണ് പൊലീസ് പിടികൂടിയത്. സംഭവത്തിൽ മലപ്പുറം മാേങ്ങം ചെറുമഠത്തിൽ ഷാഹിനെയാണ് (35) അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം വാളറ പത്താംമൈൽ സ്വദേശിയാണ് കാർ വാങ്ങിയത്. ഇതിനു പിന്നാലെ വിവിധ ദിവസങ്ങളിൽ പേപ്പർ ശരിയാക്കി നൽകുന്നതിനായി ഷാഹിനെ സമീപിച്ചെങ്കിലും ഓരോ അവധികൾ പറഞ്ഞെങ്കിലും നൽകിയില്ല. ഇതേതുടർന്ന് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ സമാനമായ രീതിയിൽ പലരെയും തട്ടിപ്പിനിരയാക്കിയതായും കണ്ടെത്തുകയായിരുന്നു.
മാത്രമല്ല മലപ്പുറത്താണ് കൂടുതൽ തട്ടിപ്പ് നടത്തിയത്. ഇതിനു പിന്നാലെ പ്രതിയെ കോഴിക്കോട് ബീച്ച് ഭാഗത്തു നിന്നും മൊബൈൽ ടവർ ലാേക്കഷൻ പിന്തുടർന്നാണ് പിടികൂടിയത്. സംഭവത്തിൽ എസ്.ഐ. ടി.പി. ജൂഡി, സീനിയർ സിവിൽ പൊലീസ് ഓഫീസർ സുരേഷ് കുമാർ, സിവിൽ പൊലീസ് ഓഫീസർ സിബിൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
https://www.facebook.com/Malayalivartha



























